മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിലും വിട്ടില്ല

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ല. അഞ്ചു മണിക്കൂര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് അനുമതി നല്‍കി.

ആശുപത്രിയിലെത്തിയായിരിക്കും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക. കസ്റ്റഡിയില്‍ വിടണമെന്ന വിജിലന്‍സ് ഹരജിയും തള്ളിയതോടെയാണ് ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യുന്നത്. ഒരു ദിവസം ചോദ്യം ചെയ്യാനാണ് അനുമതി.
വിജിലന്‍സിനെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിലെത്തി ചോദ്യംചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യുന്നതിനായി ഏഴ് നിബന്ധനകളാണ് കോടതി വെച്ചിട്ടുള്ളത്. ചികിത്സ തടസപ്പെടുത്തരുതെന്നും
ചോദ്യം ചെയ്യലിന്ന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് പരിശോധന നടത്തമെന്നതും അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു.

ചോദ്യം ചെയ്യല്‍ സംഘത്തില്‍ മൂന്ന് പേര്‍ മാത്രം, ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനിറ്റ് വിശ്രമം, കോടതി ഉത്തരവിന്റെ പകര്‍പ്പ് ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നല്‍കും, ചോദ്യം ചെയ്യലിനിടയില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത് എന്നും കോടതി നിബന്ധനകളില്‍ പറയുന്നു.

Top