തിരുവനന്തപുരം: യുഡിഎഫിനെ പുറത്താക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രവര്‍ത്തകര്‍ക്കും വൈകാതെ പണി കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് വിഎസിനെയായിരിക്കുമെന്നാണ് സുധീരന്റെ വിമര്‍ശനം.
എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന ഇടതു മുന്നണിയുടെ മുദ്രവാക്യം ആദ്യം പ്രായോഗികമാകുന്നത് വിഎസിന്റെ കാര്യത്തിലായിരുക്കും. കടുത്ത അസഹിഷ്ണുതയുടെ പിടിയിലാണ് സിപിഐഎം എന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വി എസ് അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍. എന്നാല്‍ വിഎസിനെതിരായ പ്രമേയവും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞിരുന്നു.
വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. പാര്‍ട്ടിയാണ് ഉചിതമായ തീരുമാനമെടുത്തത്. പാര്‍ട്ടി നിലപാടുകള്‍ ഏതെങ്കിലും ഘട്ടത്തില്‍ തള്ളിക്കളയേണ്ടതില്ലെന്ന് പിണറായി വ്യക്തമാക്കി. എന്നാല്‍ പ്രസ്താവന വിവാദമായതോടെ വാക്കുകളെ വളച്ചൊടിച്ച് പറയാത്തകാര്യങ്ങള്‍ തന്റെ വായില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കേണ്ടെന്ന് പിണറായി പിന്നിട് വിശദീകരിച്ചു.