തിരുവനന്തപുരം :പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞ കെ സുധാകരന്‍ തന്നെ അതു ലംഘിച്ചു എന്ന മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ . മുന്‍ഗാമികള്‍ക്കെതിരായ വിമര്‍ശനം കസേരയുടെ അന്തസ്സിന് ചേരാത്തതാണ്. സുധാകരന്‍റെ ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പോലും ഗുണകരമല്ലെന്നും സുധീരന്‍ പറഞ്ഞു.കെപിസിസി അധ്യക്ഷന്റെ അറിവോടെയുള്ള കെ.എസ്.ബ്രിഗേഡിന്’ ഫാഷിസ്റ്റ് സ്വഭാവമെന്ന് മുൻ വി.എം.സുധീരന്‍. കെപിസിസി അധ്യക്ഷന് ചേര്‍ന്നതല്ല കെ.എസ്.ബ്രിഗേഡിന്റെ പ്രവര്‍ത്തനരീതി. സുധാകരനെ എതിര്‍ക്കുന്നവരെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണെന്ന സുധാകരന്റെ പരാമര്‍ശത്തെ സുധീരന്‍ വിമർശിച്ചു. തന്റെ യുദ്ധം നിഴലിനോടല്ല. മുഖത്തു നോക്കി സംസാരിക്കുന്നതാണ് രീതി. ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ അതിൽ പ്രധാനമാണ്. ആരെയും കുറ്റം പറയല്ലെന്നും വിമർശിക്കരുതെന്നും മറ്റും എല്ലാവരും പറയും. കെപിസിസി പ്രസിഡന്റ് തന്നെ ഇതു പറയുന്നുണ്ട്.ദുരുപയോഗപ്പെടുത്തിയാൽ അവരുടെ പേരിൽ നടപടി എടുക്കുമെന്നു വരെ മുന്നറിയിപ്പ് നൽകുന്നുണ്ട്.പക്ഷേ ഏറ്റവും വലിയ ട്രാജഡി ‘കെഎസ് ബ്രിഗേഡ്’ എന്ന പേരിൽ അദ്ദേഹത്തിന്റെ പേരിൽതന്നെ ഒരു പ്രസ്ഥാനം പ്രവർത്തിക്കുന്നു എന്നതാണ്.അതൊരു സമാന്തര സംഘടനയായി തന്നെ പ്രവർത്തിക്കുകയാണ്. ആരെ വേണമെങ്കിലും അവർക്ക് പ്രകീർത്തിക്കാം,വാനോളം പുകഴ്ത്താം. അതിന് ഞാൻ എതിരല്ല. പക്ഷേ സംഘടനയിൽ ഒരു വിയോജിപ്പ് പറഞ്ഞാൽ അതു പറയുന്നവരെ സംഘടിതമായി തേജോവധം ചെയ്യുന്ന രീതി കോൺഗ്രസിൽ സമീപ കാലത്തു മാത്രമാണ് ഉണ്ടായത്. ഇതിലും വലിയ സംഘർഷകാലത്തും ഇതാരും ചെയ്തിട്ടില്ല.
കെ എസ് ബ്രിഗേഡ് അത് അദ്ദേഹത്തിന്റെ പേരിൽതന്നെ ആനിന്നും സധാരണ ആരോപിച്ചു .ഞാൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ ഈ ബ്രിഗേഡിന്റെ ഒരു പരിപാടിക്ക് വിളിച്ചു.സമാന്തര സംഘടനയാണ് എന്നു ചൂണ്ടിക്കാട്ടി വരില്ലെന്നു പറഞ്ഞു. അതു സുധാകരനു വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്. ആരെല്ലാം വിയോജിപ്പ് പ്രകടിപ്പിച്ചോ അവർക്കെല്ലാം എതിരെ പ്രതികരിക്കുന്ന രീതി ശരിയല്ല. ഫാഷിസ്റ്റ് ശൈലിയെ എതിർക്കുന്ന നമ്മുടെ അകത്തു തന്ന ഒരു പുത്തൻ ഫാഷിസ്റ്റ് ശൈലി അംഗീകരിക്കാൻ കഴിയില്ല.നിശ്ബദമായി ഇതെല്ലാം നോക്കി നിൽക്കുന്നത് ഞാൻ അനുവർത്തിച്ച രീതിക്കു ചേരുന്നതല്ല.സുധാകരന്റെ ശൈലിയിൽ മാറ്റം വരണം. കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല എന്നും മനോരമക്ക് നൽകിയുടെ അഭിമുഖത്തിൽ സുധീരൻ പറഞ്ഞു
കെപിസിസിയിൽ തുടക്കം മുതലേ കല്ലുകടിയാണ് സംഭവിച്ചത്.സർവാത്മനാ പിന്തുണയ്ക്കുമ്പോൾ പിന്നെ അവരുടെ മനോഭാവമാണല്ലോ ആ പിന്തുണയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഏകപക്ഷീയമായി പിന്തുണച്ചാൽ മതി, നിങ്ങളുടെ അഭിപ്രായമൊന്നും കേൾക്കേണ്ട എന്നാണെങ്കിൽ എന്തു ചെയ്യും! സമീപനം ഇതായിരുന്നുവെങ്കിൽ ഞാൻ തുടക്കത്തിലേ ഇടപെടാൻ പോകുമായിരുന്നില്ല.നന്നാക്കിയെടുക്കണം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് അതിനു ശ്രമിച്ചത്.എന്റെ വിയോജിപ്പുകൾ അവിടെ നിൽക്കുകയാണ്. ഞാൻ രാജിവച്ച സാഹചര്യം തുടരുകയാണ്. ഇനി എതായാലും ആ തീരുമാനം എടുത്തു കഴിഞ്ഞു.ശരിയല്ലെന്നു തോന്നിയപ്പോൾ വിയോജിപ്പ് പറഞ്ഞു. പാർലമെന്ററി പദവികളോട് പണ്ടേ വിട പറഞ്ഞു.സംഘടനയിലും പദവികൾ വേണ്ട.അഭിപ്രായപ്രകടനങ്ങൾക്കും ഇനി ഇല്ല എന്നും സുധീരൻ പറഞ്ഞു .