നസീമ -സിദ്ധിഖ് വിഷയം തീര്‍ക്കാന്‍ ഇടപെട്ടത് വിഎം സുധീരന്‍?.നസീമക്കായി കെഎം ഷാജിയും സിദ്ധിഖിനായി ഷാഫി പറമ്പിലും മധ്യസ്ഥത വഹിച്ചു,ടീച്ചര്‍ പിന്മാറിയത് ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്,ഉമ്മന്‍ചാണ്ടിയുടെ ശിഷ്യന് ഇനി ധൈര്യമായി തിരഞ്ഞെടുപ്പിലേക്ക് നീങ്ങാം.

കോഴിക്കോട്:നസീമ ടീച്ചറുടേയും ടി സിദ്ധികിന്റേയും കുടുംബപ്രശ്‌നം തീര്‍ത്തത് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.നസീമ ടീച്ചര്‍ എപ്പോഴും തന്റെ പ്രശ്‌നം പറഞ്ഞ് ഫോണില്‍ വിളിക്കാറുണ്ടായിരുന്നത് സുധീരനെയായിരുന്നു.ഒരു പരിധി വരെ പ്രശ്‌നത്തില്‍ ഇടപെട്ട അദ്ധേഹം സിദ്ധിഖിനോട് പ്രശ്‌നം തീര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ടീച്ചര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നഷ്ടപരിഹാരം നല്‍കിയാണ് സിദ്ധിഖ് പ്രശ്‌നം അവസാനിപ്പിച്ചതെന്നാണ് ഒടുവിലത്തെ സൂചനകള്‍.വിഎം സുധീരന്‍ നയിച്ച കേരള രക്ഷാ മാര്‍ച്ച് കോഴികോടെത്തിയപ്പോള്‍ മുഖ്യസംഘാടകന്റെ റോളില്‍ സിദ്ധിഖുണ്ടായിരുന്നു.

അദ്ധേഹം കൊഴികോട് ജില്ലയില്‍ എവിടെങ്കിലും മത്സരിക്കുമെന്ന് അഭ്യുഹവും ഇതോടെ ശക്തമായി കുന്ദമംഗലത്ത് സിദ്ധിഖിനായി കോണ്‍ഗ്രസ്സ് ലീഗിനോട് സീറ്റ് ആവശ്യപ്പെട്ടിരിക്കെയാണ് നസീമയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചതായി അറിയിച്ച് സിദ്ധിഖ് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.അതേസമയം ഒത്തുതീര്‍പ്പ്വ്യവസ്ഥ എന്താണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല,ടി സിദ്ധിഖിനെതിരായി സോഷ്യല്‍ മീഡിയയിലൂടെ യുദ്ധ പ്രഖ്യാപനം നടത്തിയ നസീമ ടീച്ചര്‍ ഇത് വരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.എന്നാല്‍ കെഎം ഷാജി എംഎല്‍എയും,പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലുമാണ് മധ്യസ്ഥത വഹിച്ചതെന്ന തരത്തിലാണ് വാര്‍ത്തകള്‍.siddik post
എന്നാല്‍ ടീച്ചറുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറായതെന്നാണ് സൂചന.ക്യാന്‍സര്‍ ബാധിതയായിരുന്ന അവര്‍ അതില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് മോചിതയായിരുന്നു.എന്നാല്‍ രണ്ടാം ഘട്ടത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ തന്നില്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് നസീമ തന്നെ മുന്‍പ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞിരുന്നു.കോഴിക്കോട് ഏയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ നസീമ ടീച്ചര്‍ മക്കളോടും അമ്മയോടും ഒപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.ഇനി വിവദങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് അവര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്നും പറയപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചെന്നും ഇനി ആരോപണങ്ങള്‍ പരസ്പരം ഉന്നയിക്കിലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് ഒപ്പിട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ പറയുന്നത്.വിവാദങ്ങള്‍ എല്ലാം അവസാനിപ്പിച്ച് സുഖമമായി തിരഞ്ഞെടുപ്പിലേക്ക് പോകാനാണ് സിദ്ധിഖിന്റെ നീക്കം.എന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചാലും നസീമ ടീച്ചര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തിരിച്ചടിയാകുമോ ആശങ്കയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

Top