ആലപ്പുഴ:എസ്.എന്‍.ഡി.പിയുടെ കീഴിലുള്ള കോളജുകളിലെ നിയമനത്തിനുള്ള കോഴ, സ്വാമി ശാശ്വതീകാനന്ദയുടെ മരണം, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് വി.എസ് അച്യുതാനന്തന്‍ ആവ്ശ്യപ്പെട്ടു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അതേസമയം മകന്റെ അഴിമതിക്കേസിന്റെ പേരിൽ പ്രതിപക്ഷ നേതാവ്. വി.എസ്. അച്യുതാനന്ദൻ രാജിവച്ചാൽ താനും രാജി വയ്ക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ ഈ സ്ഥാനം ഏൽപ്പിച്ചത് വിഎസ് അല്ല. അതേൽപ്പിച്ചവർ ആവശ്യപ്പെട്ടാൽ രാജിവയ്ക്കാം. പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു വനവാസത്തിന് പോകേണ്ടത് വിഎസാണ്. സ്വന്തം മകൻ അഴിമതി നടത്തിയതായി വിജിലൻസ് കണ്ടെത്തി. അച്ഛനെന്ന നിലയ്ക്ക് വിഎസിന് അതിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. തനിക്കെതിരെ ഒരു കേസുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പെട്ടി പൊട്ടിക്കുന്നതിനു മുൻപുതന്നെ എസ്എൻഡിപിയുടെ നയം തിരഞ്ഞെടുപ്പിൽ വിജയിച്ചു. എസ്എൻഡിപി – ബിജെപി സഖ്യമില്ല. പ്രാദേശിക ധാരണ മാത്രമാണുള്ളത്. അതിന്റെ ഗുണങ്ങൾ ഇരുകൂട്ടർക്കും തിരഞ്ഞെടുപ്പിൽ ലഭിക്കും. പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ അവസാനത്തോടെ ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.