തിരുവനന്തപുരം:അങ്ങിനെ പവനായി ശവമായി.ഉമ്മന്‍ചാണ്ടിയുടെ കയ്യിലെ അവസാന കരുവായ ലാവ്‌ലിനും ഏശില്ലെന്ന് എതാണ്ട് ഉറപ്പായി.പ്രതിപക്ഷ നേതാവും പിണറായിയുടെ മുഖ്യ എതിരാളിയുമായ വിഎസ് കേസിനെ കുറിച്ച് എന്തെങ്കിലും ഒരു പരാമര്‍ശം നടത്തുമെന്ന പ്രതീക്ഷയോടെയാണ് പ്രമുഖ ”ഇടത് ചിന്തകനായ”സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പിന്തുണയോടെയാണ് ലാവ്‌ലിന്‍ ഉമ്മന്‍ചാണ്ടി പൊടിതട്ടിയെടുത്തത്.എന്നാല്‍ ഏവരുടേയും പ്രതീക്ഷ തെറ്റിച്ച് കഴിഞ്ഞ ദിവസമാണ് വിഎസ് അച്ച്യൂതാനന്ദന്‍ വിഷയത്തില്‍ മൗനം വെടിഞ്ഞത്.പിണറായിക്കെതിരായി വല്ലതും പറയുമെന്ന പ്രതീക്ഷയോടെ വാര്‍ത്താസമ്മേളനത്തിനിടക്ക് മാധ്യമപ്രവര്‍ത്തകര്‍ ലാവ്‌ലിന്‍ വിഷയത്തില്‍ വിഎസിന്റെ മൗനത്തെ കുറിച്ച് ചോദിച്ചു.പൊടുന്നനെയായിരുന്നു മറുപടി.”അതൊന്നും ഇപ്പോള്‍ വലിയ പ്രശ്‌നമല്ല”.യുഡിഎഫ് വിഎസിന്റെ മൗനം ആയുധമാക്കുകയാണല്ലോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ”ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടുകയാണല്ലോ അവരുടെ ആവശ്യം” എന്നായിരുന്നു കമ്മ്യുണിസ്റ്റ് കാരണവരുടെ മറുപടി.ഇതോടെ പിന്നെ ഒന്നും കിട്ടില്ലെന്ന് മനസിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ ഒന്നും ചോദിച്ചില്ല.ഏവരേയും ഞെട്ടിച്ച് തന്നെയായിരുന്നു വിഎസിന്റെ മറുപടി.കോടിയേരിക്കും ശിവന്‍കുട്ടിക്കും എതിരായ ബാബുവിന്റെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയും വിഎസ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.ഇനി പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് വിഎസ് സീതാറാം യെച്ചൂരിക്ക് ഉറപ്പ് നല്‍കിയതായും ഇടതുകേന്ദ്രങ്ങളില്‍ നിന്ന് കേള്‍ക്കുന്നുണ്ട്.
തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലെങ്കിലും മുന്നണിയെ വിഎസ് തന്നെ തിരഞ്ഞെടുപ്പില്‍ നയിക്കും എന്നാണ് ഇതോടെ പുറത്ത് വരുന്ന സൂചനകള്‍.വിഎസ് കൂടി കൈവിട്ടതോടേ തിരഞ്ഞെടുപ്പില്‍ പുതിയ ആയുധങ്ങള്‍ തേടുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും.