തകര്‍ച്ച മനസിലാക്കി സി.പി.എം ഔദ്യോഗപക്ഷം വി.എസിനെ ബ്രാന്‍ഡ്’ ആക്കുന്നു !വി.എസ് പാര്‍ട്ടിയില്‍ പിടിമുറുക്കുന്നു

തിരുവനന്തപുരം:പാര്‍ട്ടിയിലെ കൊഴിഞ്ഞു പോക്കും ജനകീയതയില്ലാത്തതും വല്ലാതെ ഭയത്തോടെ സി.പി.എം ഔദ്യോഗികപക്ഷം വിലയിരുത്തിത്തുടങ്ങി.പടി അടച്ച് പിണ്ഡം വെച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചവര്‍ തന്നെ വി.എസിനെ മുന്നില്‍ നിര്‍ത്താന്‍ തിടുക്കം കാട്ടുന്നു.പൊതുജന സമ്മതന്‍ വി.എസ് മാത്രമെന്നും വി.എസിനെ പാര്‍ട്ടിയില്‍ ‘ബ്രാന്‍ഡ് ‘ആക്കിയാല്‍ മാത്രമേ തിരഞ്ഞെടുപ്പ്  തകര്‍ച്ചയില്‍ നിന്നും രക്ഷപെടാനാവൂ എന്ന് പാര്‍ട്ടി സ്വന്തം കൈ പ്പിടിയില്‍ ഒതുക്കിയ ഔദ്യോഗികപക്ഷം തിരിച്ചറിഞ്ഞു.പിണറായിക്കും പൊതുജനത്തെ സ്വാധീനിക്കാന്‍ ആവില്ല എന്ന തിരിച്ചറിവോ അല്ലെങ്കില്‍ വിജയം വേണമെങ്കില്‍ വി.എസ് തന്നെ വേണമെന്ന തിരിച്ചറിവും ആണ് ‘വി.എസ് ഫാക്ടറിനെ ‘ബ്രാന്‍ഡ് ‘ആക്കാന്‍ ശ്രമിച്ചതിനെ പിന്നില്‍ .ഈ തിരിച്ചറിവ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ നായകന്‍ വി.എസിനെ തന്നെ ആക്കിയിരിക്കയാണ് അടുത്തകാലംവരെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട വി.എസിനെ പ്രചരണ പരിപാടികളുടെ ഉദ്ഘാടകനാക്കാനായി മത്സരിക്കുകയാണ് നേതാക്കള്‍. 14 ജില്ലകളിലും വി.എസിനെ പങ്കെടുപ്പിക്കണമെന്ന മുറവിളിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ ലഭിച്ചതോടെ 14 ജില്ലകളിലും പ്രചരണത്തിനായി വി.എസ് പോകുകയാണ് ഈ മാസം 21ന് തിരുവനന്തപുരത്താണ് തുടക്കം.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിനായി വി.എസിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ജില്ലയില്‍ നാലു പരിപാടികള്‍ക്കാണ് വി.എസ് അനുമതി നല്‍കിയിരിക്കുന്നത്. പരിപാടികള്‍ എവിടെയൊക്കെ സംഘടിപ്പിക്കണമെന്ന് ഒരോ ജില്ലാ കമ്മറ്റികള്‍ക്കും തീരുമാനിക്കാം. തോട്ടം തൊഴിലാളികളുടെ സമരംകൊണ്ട് ശ്രദ്ധേയമായ ഇടുക്കി ജില്ലയിലെ മൂന്നാറിലേയ്ക്കും വി.എസിനു ക്ഷണമുണ്ട്. മൂന്നാറിലെ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വി.എസ് ജില്ലകമ്മറ്റിയെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയും വി.എസു രണ്ടുവഴിക്കായ അവസരത്തിലെല്ലാം വി.എസിനെ പല പാര്‍ട്ടി പരിപാടികളില്‍ നിന്നും ജില്ലാനേതൃത്വവും സംസ്ഥാന നേതൃത്വവും ഇടപെട്ട് മാറ്റി നിര്‍ത്തിയിരുന്നു. നിയമസഭാവളപ്പിലെ ഇ.എം.എസ് അനുസ്മരണം ഉള്‍പ്പടെ ഇതിനു ഉദാഹരണമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്.എന്‍.ഡി.പി ബി.ജെ.പി ബന്ധം പാര്‍ട്ടിയ്ക്ക് ദോഷമാകുമെന്ന ഘട്ടത്തില്‍ പ്രതിരോധിക്കാനായി വി.എസ് അവതരിച്ചപ്പോള്‍ പിണറായി ഉള്‍പ്പടെയുള്ള സംസ്ഥാന നേതൃത്വം വി.എസിന് പിന്തുണയുമായി എത്തി. വെള്ളപ്പള്ളിയെ കടന്നാക്രമിച്ചു മേല്‍ക്കോയ്മ നേടാന്‍ വി.എസിനു കഴിഞ്ഞതോടെ പാര്‍ട്ടിയും വി.എസും ഇപ്പോള്‍ ഒരു മനസോടെ നീങ്ങുകയാണ്. ഈ ഐക്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന ചിന്തയില്‍ വി.എസിനെ പരമാവധി തെരഞ്ഞെടുപ്പു പരിപാടികളില്‍ ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം തന്നെ ജില്ല കമ്മറ്റികള്‍ക്ക് നല്‍കി കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമിഫൈലായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ നേടാനുള്ള ഉറച്ച തീരുമാനത്തിലാണ് പാര്‍ട്ടി. ഒരു തരത്തിലുമുള്ള അസ്വാരസ്യങ്ങള്‍ പാടില്ലെന്ന കേന്ദ്ര നിര്‍ദ്ദേശവുമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം വി.എസിന് പിന്നില്‍ അണിനിരക്കുമെന്ന് ഉറപ്പാണ്. പാര്‍ട്ടിയും വി.എസും ഒറ്റക്കെട്ടാണെന്ന ചിന്ത അണികള്‍ക്ക് നല്‍കി മികച്ച ജയം നേടുക തന്നെയാണ് ലക്ഷ്യമിടുന്നത്.

Top