പുന്നാരമോനേ എമ്പോക്കി അശോകാ!!! പച്ചത്തെറി പറഞ്ഞ് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍; പ്രകോപനം ലൈക്കടിച്ചത്

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന വ്യക്തിയാണ് വി.ടി. ബല്‍റാം. സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തുന്ന അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കന്മാരില്‍ ഒരാളാണ് അദ്ദേഹം. പല സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മുന്നില്‍ നില്‍ക്കുന്ന വിടി ബല്‍റാമന്റെ തനിനിറം പുറത്ത് വന്നിരിക്കുകയാണ്.

പ്രമുഖ സാഹിത്യകാരന്‍ അശോകന്‍ ചരുവിലിനെ പച്ചത്തെറി പറഞ്ഞുകൊണ്ട് അ്ദദേഹത്തിന്റെ ചാറ്റ് ബോക്‌സില്‍ കമന്റിട്ടിരിക്കുകയാണ് വിടി ബല്‍റാം. വിടി ബല്‍റാമിന്റെ മണ്ഡലത്തിലെ ഒരു വോട്ടറുടെ കമന്റിന് ലൈക്ക് അടിച്ചു എന്നതാണ് പ്രകോപനം. മുമ്പും വിവാദമായ പല പോസ്റ്റുകളും ബല്‍റാമിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തരംതാണ കമന്റ് ആദ്യമായിട്ടാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിലെ തന്നെ പ്രമുഖ നേതാക്കളെയും പാര്‍ട്ടി തീരുമാനങ്ങളെപ്പോലും വെല്ലുവിളിച്ച് ഇടപെടല്‍ നടത്തുന്ന വി.ടി. ബല്‍റാം കോണ്‍ഗ്രസിനകത്ത് നേതാക്കന്മാരുടെ പിന്തുണ വേണ്ടത്ര ഇല്ലാത്ത നേതാവാണ്. ജനസമ്മിതിയും നേടി എടുക്കാനും ബല്‍റാമിന് കഴിഞ്ഞിട്ടില്ല.

അശോകന്‍ ചരുവിലിന്റെ പോസ്റ്റ്:

ഒരു സംവാദത്തിനിടക്ക് ബഹു: തൃത്താല എം.എല്‍.എ. ശ്രി.വി.ടി.ബാലറാം എന്നെ അധിക്ഷേപിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് താഴെ ചേര്‍ക്കുന്നു. അദ്ദേഹത്തെ വിമര്‍ശിക്കുകയും ‘നീ’ എന്ന് അഭിസംബോധന നടത്തുകയും ചെയ്ത തൃത്താലയിലെ ഒരു വോട്ടറുടെ കമന്റിന് ഞാന്‍ ലൈക്ക് ചെയ്തതാണത്രെ പ്രകോപനം. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും മാന്യമായ പെരുമാറ്റം മാത്രമേ നാളിതുവരെ എനിക്ക് പരിചയമുള്ളു.
സത്യത്തില്‍ യുവാവായ ഈ പൊതുപ്രവര്‍ത്തകനില്‍ ആദ്യകാലത്ത് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പതനത്തില്‍ ഞാന്‍ അങ്ങേയറ്റം സഹതപിക്കുന്നു.

No automatic alt text available.

Top