കൊച്ചി:എ.കെ.ജിക്കെതിരെ മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയുടെ ഓഫീസ് ആക്രമിച്ചു. ഇന്ന് പൂലര്‍ച്ചയോടെയാണ് ആക്രമണം ഉണ്ടായതെന്ന് എം.എല്‍.എ പറഞ്ഞു. ഇന്നലെ രാത്രി ഒന്നര വരെ അദ്ദേഹം ഓഫീസിലുണ്ടായിരുന്നു. അതിന് ശേഷമായിരിക്കും ആക്രമണം നടന്നതെന്ന് പൊലീസ് കരുതുന്നു. മദ്യകുപ്പികളും മറ്റുമാണ് ഓഫീസിലേക്ക് വലിച്ചെറിഞ്ഞത്. രാവിലെ എട്ട് മണിയോടെ ഓഫീസിലെത്തിയ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തെ കുറിച്ച് എം.എല്‍.എ വിശദീകരണം നല്‍കിയെങ്കിലും ബാലപീഡനം എന്നതില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്. രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷനേതാവായ എ.കെ.ജിക്കെതിരെ നടത്തിയതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
ബാലപീഡനം എന്നതിന് പകരം മമത എന്ന് വിശദീകരണത്തില്‍ പറയുന്നുണ്ടെങ്കിലും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇതിനെതിരെ രംഗത്തെത്തുമെന്ന് അറിയുന്നു. കോണ്‍ഗ്രസ് നേതാക്കളാരും ബല്‍റാമിനെ പിന്തുണച്ച് എത്തിയിട്ടില്ല. അടുത്തകാലത്തായി കോണ്‍ഗ്രസിനെ അടക്കം പ്രതിരോധത്തിലാക്കുന്ന പോസ്റ്റുകളുമായി വി.ടി എത്തിയിരുന്നു. ടി.പി വധക്കേസ് കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുതീര്‍പ്പാക്കിയെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ബല്‍റാമിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.