സോഷ്യല്‍മീഡിയയില്‍ യുവത്വത്തിന് എന്നും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവാണ് വിടി ബല്‍റാം. ശബരിമല വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതെ ഇരുന്ന് ഒടുവില്‍ രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്ന് പറഞ്ഞിരുന്നു. അമിത് ഷായുടെ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ മറുപടി ശരിയായില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിലെ ഒരു കമന്റിന് അദ്ദേഹം നല്കിയ മറുപടിയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരം.
‘ആര്.എസ്.എസ് ക്രിമിനലുകളോ.. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം വിടി’ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇല്ലെങ്കില്‍ അമിത് ഷാ ജി വന്ന് മൂക്കില്‍ വലിക്കുമോ എന്നാണ് ഇതിന് ബല്‍റാം നല്കിയ മറുപടി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
‘രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആരുടേയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല.’
എന്നാല്‍ ഈ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര് കമന്റുമായി എത്തി.