രാജ്യത്തിന് ഭീഷണി!! പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍..

ബംഗളൂരു: കമ്മ്യണിസ്റ്റു ഭീകര ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. മൈസൂരുവില്‍ കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ സെയ്തിനെ വധിക്കാന്‍ ശ്രമിച്ചത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് പിഎഫ്‌ഐയേയും, കര്‍ണാടക ഫോറം ഡിഗ് നിറ്റിയേയും(കെ.എഫ്.ഡി) നിരോധിക്കാന്‍ കേന്ദ്രത്തിനോട് ശുപാര്‍ശ ചെയ്യുമെന്നും മുന്‍ ആഭ്യന്തര മന്ത്രി ആര്‍. അശോക് പറഞ്ഞു. രണ്ടു സംഘടനകളും രാജ്യത്തിന് ഭീഷണിയാണ്. അതിനാല്‍ ഇത്തരം സംഘടനകളെ നിരോധിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യെദ്യൂരപ്പ കുറ്റപ്പെടുത്തി. ശിവമോഗ, മൈസൂരു എന്നിവിടങ്ങളില്‍ കലാപമുണ്ടായി, നിരവധി ആക്രമണങ്ങള്‍ നടന്നു. എന്നാല്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന സിദ്ധരാമയ്യ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.

2005-ല്‍ സിദ്ധരാമയ്യ മൈസൂരു, ഹസ്സന്‍ എന്നിവിടങ്ങളില്‍ നടന്ന വര്‍ഗ്ഗീയ അക്രമണകേസുകള്‍ പിന്‍വലിച്ചിരുന്നു. സംഘടനകള്‍ക്കെതിരെയുള്ള ആയിരത്തോളം കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ബിജെപി അധികാരത്തിലിരിക്കെ ഫയല്‍ ചെയ്ത കേസുകളാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചതെന്ന് യെദ്യൂരപ്പ സൂചിപ്പിച്ചു.

അതേസമയം, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചതെന്ന് സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു. ഏതൊരു സംഘടനയും തെറ്റു ചെയ്താല്‍ അത് തെറ്റാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വിവാഹ പാര്‍ട്ടിക്കിടെ കത്തി കുത്തേറ്റ കോണ്‍ഗ്രസ് നേതാവ് തന്‍വീര്‍ സെയ്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ഫര്‍ഹാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് തെളിവ് ലഭിച്ചിരുന്നു. മൈസുരു ഡെപ്യൂട്ടി കമ്മീഷണര്‍ എം മുത്തുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Top