പാലക്കാട്:വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മര്‍ദ്ദനമേറ്റു. വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനം. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത്.വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനം. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത് .കേസില്‍ കോടതി വിട്ടയച്ച 4 പ്രതികളില്‍ ഒരാളായ മധു എന്ന കുട്ടിമധുവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മധുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡരികില്‍ കിടക്കുകയായിരുന്ന മധുവിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.വാളയാര്‍ കേസിലെ മൂന്നാം പ്രതിയായിരുന്നു മര്‍ദ്ദനമേറ്റ മധു. ആരാണ് ഇയാളെ മര്‍ദ്ദിച്ചതെന്ന് വ്യക്തമായിട്ടില്ല. ദേഹമാസകലം പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലരില്‍ നിന്ന് മധുവിന് ഭീഷണി ഉണ്ടായിരുന്നതായി സൂചനയുണ്ട്.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
വാളയാർ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ കനത്തപ്രതിഷേധം ഉയർന്നതോടെ പ്രതികളെ വിട്ടയച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നേരത്തെ അപ്പീൽ നൽകിയിരുന്നു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും കേസിൽ തുടരന്വേഷണവും പുനർവിചാരണയും അനുവദിക്കണമെന്നുമാണ് അപ്പീലിൽ പറഞ്ഞത്. 6 കേസുകളിലായി 4 പ്രതികളെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരുന്നത്.
പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നായിരുന്നു വിചാരണ കോടതി നിഗമനം. എന്നാൽ, ശക്തമായ തെളിവുകൾ പോലും പരിഗണിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ച വിചാരണയെ ബാധിച്ചെന്നും വിധിയിൽ പ്രതിഫലിച്ചെന്നും അപ്പീലിൽ പറയുന്നു. 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ 9 വയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. പ്രദീപ് കുമാർ, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരാണു പ്രതികൾ. ഇതിൽ പ്രദീപ്കുമാർ, വലിയ മധു എന്നിവർ 2 കേസുകളിലും പ്രതിയാണ്.ഡോക്ടര്‍മാരുടെ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മര്‍ദ്ദനത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മൊഴിയെടുപ്പില്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.