യുദ്ധ ഭീഷണിയില്‍ ആശങ്കയോടെ ലോകജനത. ലോകം ആശങ്കയോടെ നോക്കിക്കണ്ട ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം സമ്പൂര്‍ണ പരാജയം.ലോകത്തെ വിറപ്പിക്കും എന്ന അവകാശവാദത്തോടെ ഉത്തരകൊറിയ പരീക്ഷിച്ച മിസൈല്‍ പരീക്ഷണത്തിനിടെ തകര്‍ന്നുവീണു. കഴിഞ്ഞ ദിവസം നടന്ന സായുധ പരേഡിലൂടെ ലോക രാജ്യങ്ങളില്‍ ഭീതിയുണര്‍ത്താന്‍ ഉത്തരകൊറിയയ്ക്ക് സാധിച്ചിരുന്നു.
ലോകത്തെ വിറപ്പിക്കും എന്ന അവകാശവാദത്തോടെ ഉത്തരകൊറിയ പരീക്ഷിച്ച മിസൈല്‍ പരീക്ഷണത്തിനിടെ തകര്‍ന്നുവീണു. കഴിഞ്ഞ ദിവസം നടന്ന സായുധ പരേഡിലൂടെ ലോക രാജ്യങ്ങളില്‍ ഭീതിയുണര്‍ത്താന്‍ ഉത്തരകൊറിയയ്ക്ക് സാധിച്ചിരുന്നു. ഒരു ലോക മഹായുദ്ധത്തിലേക്കുള്ള സാധ്യത തന്നെ ഉണര്‍ന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണ പരാജയം.
യുദ്ധം ഉണ്ടായാല്‍ ആണവ ആയുധങ്ങള്‍ കൊണ്ടുതന്നെ മറുപടി പറയുമെന്ന് ഉത്തര കൊറിയ പറഞ്ഞിരുന്നു. എന്നാല്‍ വെല്ലുവിളി പോലെയൊന്നും സംഭവിക്കില്ല എന്നും, അത്രമാത്രമുള്ള കഴിവ് ഉത്തരകൊറിയയ്ക്കില്ല എന്നുമുള്ള നിഗമനങ്ങളില്‍ മറ്റുരാജ്യങ്ങളെത്തുന്നത് ഉത്തരകൊറിയയ്ക്കുതന്നെ ക്ഷീണമാകും. എന്നാല്‍ ഏതാക്രമണങ്ങളേയും തിരിച്ചടിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് കൊറിയയുടെ ഭാഗത്തുനിന്ന് പ്രസ്താവനയുണ്ടായി.
എന്നാല്‍ ആക്രമണങ്ങളെ തിരിച്ചടിക്കും എന്ന പ്രസ്താവന ആദ്യ ആക്രമണം തങ്ങളുടെ ഭാഗത്തുനിന്നാവില്ല എന്ന സൂചനയാണെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ അമേരിക്കയെയുംമറ്റും ആക്രമിക്കാനുള്ള ശേഷി ഉത്തര കൊറിയയ്ക്കില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ആണവ ശേഷിയുള്ള രാജ്യമായതിനാലാണ് കൊറിയ ലോക രാജ്യങ്ങള്‍ക്കുതന്നെ ഭീഷണിയാകുന്നത്. കിം ജോംഗ് ഉന്നിനെ പ്രകോപിപ്പിക്കുന്നത് ട്രംപ് അവസാനിപ്പിക്കുമെന്നും ലോകരാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നു.