മുംബൈ: അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിനുവേണ്ടി മതേതര സ്വഭാവം വലിച്ചെറിഞ്ഞു മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ ഉണ്ടാക്കിയ കോൺഗ്രസിനെ വീണ്ടു വീണ്ടു വെല്ലുവിളിക്കയാണ് ശിവസേന .തങ്ങള്‍ എന്‍ഡിഎ വിട്ടത് ശരിയായ കാര്യമാണ്. പക്ഷേ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുടെ ഭാഗമല്ല തങ്ങളെന്നും ശിവസേന പറഞ്ഞു. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. എന്നാല്‍ ഇതിനൊപ്പം ശിവസേന പോയിരുന്നില്ല. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ ശിവസേനയ്ക്ക് സ്വന്തം മേല്‍വിലാസമുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന സ്വതന്ത്രമായി നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും, യുപിഎയുടെ ഭാഗമല്ലെന്നും റാവത്ത് വ്യക്തമാക്കി. പാര്‍ലമെന്റില്‍ സ്വതന്ത്ര നിലപാട് എടുക്കാന്‍ ശിവസേനയ്ക്ക് അവകാശമുണ്ടെന്നും, സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള കാര്യങ്ങളാണ് പാര്‍ട്ടി എടുക്കുകയെന്നും റാവത്ത് പറഞ്ഞു.
നേരത്തെ പൗരത്വ നിയമത്തിനെതിരെ ശിവസേന വോട്ട് ചെയ്തിരുന്നു. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് സൂചിപ്പിക്കുന്നതാണ് റാവത്തിന്റെ പരാമര്‍ശം. വീര സവര്‍ക്കറുടെ വിഷയത്തില്‍ അടക്കം ശിവസേനയ്ക്ക് വ്യത്യസ്തമായ നിലപാടുകളുണ്ടെന്ന് റാവത്ത് പഞ്ഞു. ഒരുപാട് വിഷയങ്ങളില്‍ കോണ്‍ഗ്രസുമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ ശിവസേനയ്ക്കുണ്ട്.
അതിലൊക്കെ സ്വതന്ത്ര തീരുമാനമാണ് പാര്‍ട്ടി എടുക്കുകയെന്നും റാവത്ത് വ്യക്തമാക്കി. പൗരത്വ നിയമത്തെ ആദ്യ അനുകൂലിച്ചെങ്കിലും, രാജ്യസഭയിലെ വോട്ടെടുപ്പില്‍ ശിവസേന ഇറങ്ങി പോയിരുന്നു. ഇത് മറ്റൊരു തന്ത്രമായിട്ടാണ് പ്രതിപക്ഷ കക്ഷികള്‍ കാണുന്നത്. ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയില്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഒരുമിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. മതേതരത്വത്തിന് പ്രാധാന്യമുണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് മാറിയാണ് ശിവസേനയുടെ സഞ്ചാരം. ശിവസേന ഈ തീരുമാനത്തെ കര്‍ശനമായി നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അത് ബുദ്ധിമുട്ടാണെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസും സമ്മതിച്ചിരുന്നു. വോട്ടുബാങ്ക് നഷ്ടമാകുമെന്ന് ശിവസേന കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.