ട്രംപിനെ വിജയിപ്പിച്ചതില്‍ പങ്കുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്ന് ‘ട്വിറ്റര്‍’ സ്ഥാപകന്‍; വിജയത്തില്‍ പങ്കുണ്ടെങ്കില്‍ മോശമായിപ്പോയെന്നും ഇവാന്‍ വില്യംസ്

ന്യൂയോര്‍ക്: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റാക്കിയതില്‍ ട്വിറ്ററിന് പങ്കുണ്ടെങ്കില്‍ താനതില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ഇവാന്‍ വില്യംസിന്റെ ക്ഷമാപണം. ട്രംപിന്റെ വിജയം ഇപ്പോഴും അമേരിക്കക്കാര്‍ക്ക് ഉല്‍ക്കൊള്ളാമായിട്ടില്ല. വംശീയവാദത്തിന്റെ ആള്‍രൂപമായ പ്രസിഡന്റിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഇപ്പോഴും അമേരിക്കയില്‍ അരങ്ങേറുന്നത്. ഇനിയും ആ വിജയം ഉള്‍ക്കൊള്ളാന്‍ അമേരിക്കയില്‍ പലര്‍ക്കും സാധിച്ചില്ലെന്നതിന്റെ തെളിവാണ് ട്വിറ്റര്‍ സ്ഥാപകന്റെ ക്ഷമാപണം.

2006 ല്‍ ട്വിറ്റര്‍ സ്ഥാപിച്ചപ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തനത്തില്‍ വലിയ പങ്കുവഹിച്ച ഒരാളായിരുന്നു ഇവാന്‍ വില്യംസ്. താനുള്‍പ്പടെ ഭാഗമായി സ്ഥാപിച്ച സമൂഹ മാധ്യമം ഒരിക്കല്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തിന്റെയോ പരാജയത്തിന്റെയോ കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അദ്ദേഹം ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോക്‌സ് ന്യൂസിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് ഡഡൊണാള്‍ഡ് ട്രംപ് തന്നെയാണ് തന്റെ വിജയത്തിന് പിന്നില്‍ ട്വിറ്ററാണ് കാരണമെന്ന് വ്യക്തമാക്കിയത്. ‘ഈ വിജയത്തില്‍ ട്വിറ്ററിന് പങ്കുണ്ടെങ്കില്‍ അത് വളരെ മോശമായിപ്പോയി’ എന്നാമ് ഇവാന്‍ ന്യൂയോര്‍ക് ടൈംസിനോട് പ്രതികരിച്ചത്. ‘ട്വിറ്ററില്ലെങ്കില്‍ അദ്ദേഹം വിജയിക്കില്ലായിരുന്നു എന്ന പ്രസ്താവന സത്യമാണെങ്കില്‍ താനതില്‍ ശരിക്കും ദു:ഖിക്കുന്നു’ എന്നാണ് ന്യൂയോര്‍ക് ടൈംസിന് ഇവാന്‍ നല്‍കിയ പ്രതികരണം.

2009 ലാണ് ഇന്ന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ അക്കൗണ്ട് എടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അദ്ദേഹം മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. ദിനംപ്രതി ലക്ഷക്കണക്കിന് പേരോട് ട്വിറ്ററിലൂടെ ഇദ്ദേഹം നിരന്തരം സംവദിച്ചിരുന്നു.

30 മില്യണ്‍ ആണ് ഡോണാള്‍ഡ് ട്രംപിനെ ഇപ്പോള്‍ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം. തന്റെ സ്വന്തം മാധ്യമമെന്നാണ് അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ടിനെ വിശേഷിപ്പിക്കുന്നത്. കോടിക്കണക്കിന് അമേരിക്കക്കാരോട് നിരന്തരം ഇതിലൂടെയാണ് ഇദ്ദേഹം ആശയ വിനിമയം നടത്തുന്നത്.

‘എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം തുറന്ന് പ്രകടിപ്പിക്കാനുള്ള ഒരിടം ലഭിക്കുകയാണെങ്കില്‍ അത് കൂടുതല്‍ സ്വതന്ത്രമായ ഒരു ലോകം സൃഷ്ടിക്കുമെന്നായിരുന്നു താന്‍ ധരിച്ചത്. എന്നാലിത് തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി’ എന്ന് ഇവാന്‍ വില്യംസ് ന്യൂയോര്‍ക് ടൈംസിനോടുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Top