മതം പറഞ്ഞ് ആക്രമണം: നടി ഖുശ്ബു ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിച്ചു..!! താരം നേരിട്ടത് ക്രൂരമായ ആക്രമണം

പ്രമുഖ നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു. തനിക്കെതിരെ ഉയരുന്ന മോശം വാഗ്വാദങ്ങളാണ് ഖുഷ്ബുവിനെ ഈ കുടത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പത്ത് ലക്ഷം ഫോളോവേഴ്‌സാണ് നടിക്ക് ട്വിറ്ററില്‍ ഉണ്ടായിരുന്നത്. എതിരാളികള്‍ ലൈംഗീക ചുവയുള്ളതും ഇസ്ലാം വിരുദ്ധമായതുമായ കമന്റുകളുമായാണ് താരത്തിനെതിരെ തിരിഞ്ഞത്.

ഞാന്‍ യഥാര്‍ത്ഥത്തി എന്താണോ അതല്ലാതാക്കി മാറ്റുകയാണ് ഇവിടെ നടക്കുന്നത് എന്നാണ് നടി പ്രതികരിച്ചത്. കേവലം ട്രോളുകളാലല്ല ട്വിറ്റര്‍ ഉപേക്ഷിക്കുന്നതെന്നും താനായിരിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും താരം പറഞ്ഞു. ബിജെപി അനുബാവികളും സംഘപരിവാര്‍ അനുയായികളുമാണ് ഖുശ്ബുവിനെ അവരുടെ മതം പറഞ്ഞ് വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതോടെ ഖുശ്ബു തന്റെ പേര് ‘ഖുശ്ബു സുന്ദര്‍… ബി.ജെ.പിക്ക് ഇത് നഖ്ഹത്ത് ഖാന്‍’ എന്നാക്കി മാറ്റിയിരുന്നു.

നടിയായി മാത്രമല്ല കോണ്‍ഗ്രസിന്റെ വക്താവും പ്രാസംഗികയുമായി അറിയപ്പെടുന്ന ഖുശ്ബു വളരെ കടുത്ത ആക്രമണത്തിനാണ് വിധേയയായത്. എന്നാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കുന്നതിലൂടെ താനും സമൂഹവുമായുള്ള ബന്ധം ഇല്ലാതാകില്ലെന്നും മാധ്യമങ്ങള്‍ക്ക് തന്നെ എപ്പോള്‍ വേണമെങ്കിലും സമീപിക്കാമെന്നും ഖുശ്ബു പറഞ്ഞു.

Top