റിയാദ് : കുട്ടിപ്പാവാടയുടുത്ത് പൊതുസ്ഥലത്ത് സഞ്ചരിച്ചതിനും വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനും സൗദിയില്‍ യുവതി അറസ്റ്റില്‍. റിയാദില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഇസ്ലാമിക് വസ്ത്രധാരണ രീതിയെ അപമാനിക്കുന്നതാണ് യുവതിയുടെ നടപടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റുണ്ടായത്. കേസ് പബ്ലിക് പ്രോസിക്യൂട്ടറുടെ പരിഗണനയ്ക്ക് വിട്ടതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മിനി സ്‌കര്‍ട്ടും ക്രോപ് ടോപ്പുമാണ് യുവതിയുടെ വേഷം. യുവതി ശിരോവസ്ത്രം ധരിച്ചിരുന്നുമില്ല. രാജ്യതലസ്ഥാനത്തിന് വടക്കുള്ള പാരമ്പര്യ പ്രൗഢിയും ചരിത്ര പ്രാധാന്യവുമുള്ള സ്ഥലത്തുകൂടിയായിരുന്നു യുവതിയുടെ സഞ്ചാരം.തുടര്‍ന്ന് ഇതിന്റെ വീഡിയോ സ്‌നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ശിരോവസ്ത്രം ധരിക്കാതിരുന്നതിനാല്‍ യുവതിയുടെ മുടിയും ദൃശ്യങ്ങളില്‍ കാണാം.പൗരന്‍മാരുടെ വസ്ത്രധാരണരീതിയില്‍ വിശേഷിച്ചും സ്ത്രീകളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ.മുഖമടക്കം മറയ്ക്കുന്ന വസ്ത്രങ്ങള്‍ മാത്രമേ ഇവിടെ സ്ത്രീകള്‍ക്ക് ധരിക്കാന്‍ അവകാശമുള്ളൂ