ബ്രാഹ്മണനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹം കഴിച്ചു;യുവതി പരാതി നല്‍കി

ബ്രാഹ്മണനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കി. ഗുജറാത്തിലെ മെഹ്‌സാനയില്‍ ബെക്രാജി താലൂക്കിലെ ആദിവാഡ സ്വദേശി ഇരുപത്തിമൂന്നുകാരിയായ ഏക്ത പട്ടേല്‍ ആണ് ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചനാകുറ്റത്തിന് പരാതി നല്‍കിയത്. 2017 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം.താന്‍ ബ്രാഹ്മണനാണെന്നും കുടുംബപ്പേര് മേത്തയെന്നാണെന്നും പറഞ്ഞ് പറ്റിച്ചാണ് യശ് ഖമര്‍ എന്ന യുവാവ് ഏക്തയെ വിവാഹം കഴിച്ചത്.

എന്നാല്‍ വിവാഹത്തിന് ശേഷമാണ് യശിന്റെ കുടുംബപ്പേര് ഖമര്‍ ആണെന്ന് ഏക്ത അറിയുന്നത്. ഇതു മനസ്സിലായതോടെ വഞ്ചനകുറ്റത്തിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എംകോം പഠനം പൂര്‍ത്തിയായ ശേഷം വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍കൊണ്ട് ഒരു ഗ്യാസ് ഏജന്‍സിയില്‍ മാസം 5000 രൂപ ശമ്പളത്തില്‍ അകൗണ്ടന്റായി ജോലി ചെയ്യാന്‍ തുടങ്ങി. കുറച്ച് മാസങ്ങള്‍ക്കുശേഷം സ്ഥാപന ഉടമ ജ്യോത്സന മേത്തയുടെ മകന്‍ യശുമായി അടുപ്പത്തിലായി.അങ്ങനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രാഹ്മണ കുടംബമാണെന്ന് പറഞ്ഞ് തെറ്റ് ധരിപ്പിച്ചാണ് യശ് തന്നെ വിവാഹം കഴിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 23ന് കാണ്‍പൂരില്‍വച്ച് ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം. തുടര്‍ന്ന് ഷഹ്പൂര്‍ രജിസ്റ്റര്‍ ഓഫീസില്‍വച്ച് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയതു.ഇങ്ങനെയാണ് ഏക്ത തന്റെ പരാതിയില്‍ പറയുന്നത്. എന്നാല്‍ വിവാഹത്തിനുശേഷം ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് അവിചാരിതമായ യശിന്റെ കുടുംബപ്പേര് ഖമര്‍ ആണെന്ന് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യശ് ബ്രാഹ്മണനല്ലെന്ന് കണ്ടെത്തി. പിന്നീട് ജാതി മാറ്റി പറഞ്ഞ് തന്നെ വഞ്ചിച്ച യശിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top