
ചന്ദ്രു വെള്ളരിക്കുണ്ട് വീടിന് സൈഡിലെ വരിക്കപ്ലാവിനെ വിവാഹം കഴിച്ച ചെറുപ്പക്കാരന്‍ . ഒരുവര്‍ഷം മുമ്പാണ് ചന്ദ്രു വെള്ളരിക്കുണ്ടെന്ന യുവാവ് വരിക്കപ്ലാവിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ക്ഷണക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ചന്ദ്രുവിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കല്യാണ മാര്‍ക്കറ്റില്‍ പെണ്‍കുട്ടികളുടെ ഡിമാന്‍ഡുകള്‍ക്കെതിരേ ആയിരുന്നു യുവാവിന്റെ പോസ്റ്റ്.
ഒക്ടോബര്‍ 31, 2017നായിരുന്നു പോസ്റ്റ്. നവംബര്‍ 4ന് വിവാഹിതനാകുമെന്നായിരുന്നു അതിലെ വരികള്‍. വര്‍ഷം ഒന്നു കഴിഞ്ഞപ്പോള്‍ എന്തായാലും ചന്ദ്രുവിനും പെണ്ണുകിട്ടി. പാലക്കാട് സ്വദേശിനി സുഗതിയാണ് ചന്ദ്രുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: wedding