വിവാഹ ദിനത്തില്‍ തന്നെ വരന്‍ മദ്യപിച്ച് പന്തലില്‍ എത്തിയതിനെ തുടര്‍ന്ന് വിവാഹമേ വേണ്ടെന്നു വച്ച് ബീഹാര്‍ സ്വദേശിനി. ബീഹാറിലെ പാറ്റ്‌നയിലാണ് സംഭവം. വരന്‍ നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്നു മനസിലാക്കിയതിനു പിന്നാലെ വധുവായ കുമാരി എന്ന പെണ്‍കുട്ടി പന്തലില്‍ നിന്നിറങ്ങിപ്പോയി. താലിചാര്‍ത്താനെത്തിയ വരന് പന്തലില്‍ നില്‍ക്കാന്‍ പോലുമാകുമായിരുന്നില്ലെന്നും അതിനാലാണ് മകള്‍ വിവാഹം വേണ്ടെന്നുവച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് ത്രിഭുവന്‍ ഷാ പറഞ്ഞു. കുമാരിയെ സമ്മര്‍ദം ചെലുത്തി പന്തലില്‍ തിരികെയെത്തിക്കുന്നതിന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഉറച്ച നിലപാടിയിരുന്നു കുട്ടി.അതേസമയം, കുമാരി പന്തലില്‍ നിന്ന് മടങ്ങിയെങ്കിലും വരന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും തിരികെ ഏല്‍പിച്ചതിനു ശേഷമാണ് ബന്ധുക്കള്‍ പോകാന്‍ അനുവദിച്ചത്.
വിവാഹ ദിനത്തില്‍ വരന്‍ മദ്യപിച്ച് പന്തലില്‍ എത്തി; വരനെ വേണ്ടെന്ന് വച്ച് വധു
Tags: wedding