വിവാഹദിനത്തില്‍ വരനെതിരെ വെടിവയ്പ്;സംഭവം നടന്നത് ചടങ്ങിന് തൊട്ടുമുമ്പ്

വിവാഹദിനത്തില്‍ വരനെതിരെ അജ്ഞാതരുടെ വെടിവയ്പ്. ദില്ലിയിലെ മാദംഗിര്‍ സ്വദേശിയായ ബാദല്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് തന്റെ വിവാഹദിനത്തില്‍ വെടിയേറ്റത്. തോളില്‍ പരിക്കേറ്റ ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. വിവാഹച്ചടങ്ങുകള്‍ക്കായി ഒരുക്കിയ മണ്ഡപത്തിലേക്ക് കുതിരപ്പുറത്തൊരുക്കിയ പ്രത്യേക വാഹനത്തില്‍ പോവുകയായിരുന്നു യുവാവ്. കുടുംബാംഗങ്ങളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളുമെല്ലാം അകമ്പടിയായി കൂടെയുണ്ടായിരുന്നു. ഇവര്‍ പാട്ടുപാടി നൃത്തം ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ ബാദലിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അക്രമികളെ പിടികൂടാന്‍ ഇവര്‍ക്കായില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അക്രമികളുടെ ലക്ഷ്യമോ പ്രേരണയോ വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Top