വരനൊപ്പം ഐറ്റം ഡാന്‍സിന് നിര്‍ബന്ധിച്ചു പൂമാല വലിച്ചെറിഞ്ഞ് വധു സ്ഥലം വിട്ടു !

ഫിറോസാബാദ്: കാത്തുകാത്തിരുന്ന വിവാഹമെത്തിയെങ്കിലും കല്ല്യാണം അലങ്കോലമാകാന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. കല്ല്യാണ ആഘോഷങ്ങള്‍ പരിധിവിട്ടതോടെയാണ് വരനെ ഉപേക്ഷിക്കാന്‍ വധുതയ്യാറായത്. സംഭവം നടന്നത് ആഗ്രയിലാണ്.

വിവാഹസല്‍ക്കാരത്തിനിടെ വരന്റെ കൂടെ ഐറ്റം ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നാണ് പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂമാല ഊരിവലിച്ചെറിഞ്ഞ ശേഷം പെണ്‍കുട്ടി വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.വരന്റെ സുഹൃത്തുക്കളാണ് ബോളിവുഡിലെ ഐറ്റം സോംഗിനൊപ്പം വരന്റെ കൂടെ ചുവടുവയ്ക്കാന്‍ വധുവിനെ നിര്‍ബന്ധിച്ചത്.

വധുവിനോട് ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ച സുഹൃത്തുക്കള്‍ വരനെ ഡാന്‍സ് ഫ് ളോറിലേക്ക് വലിച്ചു കൊണ്ടുപോയി. അല്‍പം കഴിഞ്ഞ് വധുവിന്റെ അടുത്തേക്ക് തിരിച്ചെത്തിയ വരനും വധുവിനോട് ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഇതിനു തയ്യാറാകാതിരുന്നതോടെ ഇരുവരും തമ്മില്‍ നീരസമായി. ഇതിനിടെ സംഭവത്തില്‍ ഇടപെട്ട പെണ്‍കുട്ടിയുടെ അമ്മാവനു നേര്‍ക്ക് കയ്യേറ്റവും ഉണ്ടായി. ഇതോടെ അപമാനിക്കപ്പെട്ട പെണ്‍കുട്ടി താന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചു. വരണമാല്യം ഊരി വരന്റെ നേര്‍ക്ക് എറിഞ്ഞ ശേഷം ഇറങ്ങിപ്പോകുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവും ശക്തമായ നിലപാടെടുത്ത് പെണ്‍കുട്ടിക്കൊപ്പം നിന്നു. സംഭവങ്ങളെ തുടര്‍ന്ന് വരനും അച്ഛനും ചേര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങളോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

Top