വധൂവരന്‍മാര്‍ പരസ്പരം ചുംബിച്ചു; കണ്ടുനിന്ന ആണ്‍ക്കുട്ടി അടുത്തുനിന്ന ഫ്‌ലവര്‍ ഗേളിനെ ചുംബിച്ചു; വൈറലായി വീഡിയോ

മനില: വിവാഹങ്ങള്‍ ഇപ്പോള്‍ വെറും ചടങ്ങുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ലോകം മാറുന്നതിനനുസരിച്ച് ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും മാറ്റ് കൂടിവരികയാണ്. ഇത്തരത്തില്‍ ആര്‍ഭാടമായി നടന്നൊരു കല്ല്യാണത്തില്‍ പങ്കെടുത്ത എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ഒരു കൊച്ചുപയ്യന്‍. ഫിലിപ്പീന്‍സിലാണ് സംഭവം. വിവാഹത്തിന് ശേഷം വധൂവരന്‍മാര്‍ പരസ്പരം ചുംബിക്കുന്നത് വിദേശത്തെല്ലാം സ്വാഭാവികമാണ്.

എന്നാല്‍, കുട്ടികള്‍ ഇങ്ങനെ ചെയ്താലോ? ഇത്തരത്തിലൊരു സംഭവമാണ് വിവാഹത്തിനിടയില്‍ എല്ലാവരേയും അമ്പരപ്പിച്ചത്. വധൂവരന്‍മാര്‍ ചുംബിക്കുന്നത് കണ്ട് തൊട്ടടുത്ത് നിന്ന ഫ്‌ലവര്‍ ഗേളിനെ അപ്രതീക്ഷിതമായി ചുംബിച്ച ആണ്‍ക്കുട്ടി കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു. മനിലയിലെ പളളിയില്‍ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും വരനോടും പരസ്പരം ചുംബിക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന കുട്ടികളോട് കൈകൊണ്ട് കണ്ണ് പൊത്താന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഫോട്ടോഗ്രാഫര്‍ ചുംബിക്കാന്‍ പറഞ്ഞതും ആണ്‍കുട്ടി കൈമാറ്റി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി തല തിരിച്ചതും കവിളില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. അതൊരു രസകരമായ നിമിഷമായിരുന്നുവെന്നും എല്ലാവരും തമാശയായിട്ടാണ് അത് കണ്ടതെന്നും ജോണ്‍ ക്ലെഗ് പറഞ്ഞു.

Top