പശ്ചിമേഷ്യയില്‍ ഇനി സമാധനാത്തിന്റെ നാളുകള്‍; ഇറാനുമായുള്ള സമാധാന കരാറില്‍ ധാരണയിലെത്തിയതായി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായി സമാധാന കരാറില്‍ ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കാനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറില്‍ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാധാന കരാര്‍ അന്തിമമായതായി അറിയിച്ചു,

വെള്ളിയാഴ്ച ജനീവയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പിടും. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയും ഇറാനും തമ്മില്‍ ഫെബ്രുവരി 28 മുതല്‍ തുടരുന്ന സംഘര്‍ഷത്തിന് ഉടന്‍ വിരാമമാകുന്നതായി ഇറാന്റെ ഉപ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഹോര്‍മുസ് കടലിടുക്ക് ടോള്‍ ഈടാക്കാതെയുള്ള കപ്പല്‍ഗതാഗതത്തിനായി പൂര്‍ണമായി തുറക്കാന്‍ ഞാന്‍ അനുമതി നല്‍കുന്നു. അതോടൊപ്പം തന്നെ അമേരിക്കന്‍ നാവിക ഉപരോധവും ഉടന്‍ പിന്‍വലിക്കുന്നു. ലോകത്തിലെ എല്ലാ കപ്പലുകളും വീണ്ടും യാത്ര ആരംഭിക്കട്ടെ. എണ്ണ സ്വതന്ത്രമായി ഒഴുകട്ടെ’ എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള കരാര്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ ചുങ്കരഹിത കപ്പല്‍ഗതാഗതത്തിന് വഴിയൊരുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മഹത്തായ കരാര്‍ മുഴുവന്‍ മേഖലയ്ക്കും സമാധാനവും സുരക്ഷയും നല്‍കും എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിട്ടുണ്ട്.

ഇറാനുമായി കൂടുതല്‍ സമഗ്രമായ സമാധാന ഉടമ്പടി ഉടന്‍ ഉണ്ടാകുമെന്ന സൂചനയും അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയിട്ടുണ്ട്. ‘എനിക്ക് മുമ്പ് പല പ്രസിഡന്റുമാര്‍ ഇറാനുമായി സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ മേഖലയിലെ നേതാക്കള്‍ക്ക് യഥാര്‍ത്ഥ സമാധാനം കൈവരിക്കാന്‍ സഹായിക്കുന്ന പ്രസിഡന്റിനെ അവര്‍ ആദ്യമായി കണ്ടെത്തിയിരിക്കുന്നു. വെള്ളിയാഴ്ച കരാര്‍ ഒപ്പുവെക്കുന്നതോടെ കടലിടുക്കിലെ മൈനുകള്‍ നീക്കംചെയ്യുകയും ഇരുവശത്തേക്കും എണ്ണയുടെ ഒഴുക്ക് പുനരാരംഭിക്കുകയും ചെയ്യും’ എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

 

Top