വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിക്കുന്നു. നിലവില്‍ ഏഴ് മിനിറ്റാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള പരിധി. ഇത് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റായി ഉയര്‍ത്തും. കഴിഞ്ഞ നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. ചിത്രം, വീഡിയോ, ടെക്സ്റ്റ് തുടങ്ങിയവയിലേത് സന്ദേശവും അയച്ച് ഏഴു മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണുള്ളത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്തെന്ന അറിയിപ്പ് സന്ദേശം അയച്ചയാളിനും സ്വീകര്‍ത്താവിനും ലഭിക്കും.
Tags: Whatsapp