കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിലേക്കടക്കം എത്തുന്നതിന് സഹായിച്ച ആ പാലക്കാട്ടുകാരന്‍ ഇപ്പോഴും കാണാമറയത്ത്. പൊലീസ് പേര് വെളിപ്പെടുത്താത്ത ആ പാലക്കാട്ടുകാരനാണ് പ്രധാനപ്പെട്ട പല വിവരങ്ങളും നല്‍കിയത് .
കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിലേക്കടക്കം എത്തുന്നതിന് സഹായിച്ച ആ പാലക്കാട്ടുകാരന്‍ ഇപ്പോഴും കാണാമറയത്ത്. പൊലീസ് പേര് വെളിപ്പെടുത്താത്ത ആ പാലക്കാട്ടുകാരനാണ് പ്രധാനപ്പെട്ട പല വിവരങ്ങളും നല്‍കിയത്.
ഇതിനെ തുടര്‍ന്ന് പൊലീസ് വനിതാ അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യുകയുണ്ടായി. ഈ ചോദ്യം ചെയ്യലില്‍ നിന്നാണ് സുനിയെ കുറിച്ചും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ലഭിച്ചത്. പിന്നീടാണ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയും പാലക്കാട് സ്വദേശിയുടെ ഇടപെടലിനെ കുറിച്ച് പറഞ്ഞിരുന്നു.
ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ പോലെ തന്നെ മറ്റ് പല സാധാരണക്കാരും കേസിനെ സംബന്ധിച്ച പല വിവരങ്ങളും കൈമാറിയിട്ടുണ്ട്.


