ദൈവം ആരുടെ കൂടെ ? കന്യാസ്ത്രീകളുടെ കണ്ണീരില്‍ വെന്തുചാമ്പലായവര്‍

ഷൈജു ആന്റണി.

ഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തു വരുന്ന വാര്‍ത്തകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എന്റെ ബോധ്യത്തില്‍ നിന്ന് ഞാന്‍ പറയുകയാണ്, ദൈവം പീഡിതര്‍ക്കൊപ്പമാണ്. ബലവാന്റെ ഭാവവും പരാക്രമിത്തവും കണ്ട് നമ്മള്‍ സംശയിക്കേണ്ടതില്ല.
കര്‍ദിനാള്‍ : കര്‍ദിനാള്‍ മൗണ്ട് സെന്റ് തോമസ് വിട്ടു പോവുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് കുറവിലങ്ങാട്ടെ ഒരു പാവം കന്യാസ്ത്രീയുടെ മുഖമാണ്. ആ കന്യാസ്ത്രീയുടെ കണ്ണീര്‍ സ്വര്‍ഗത്തിലെത്തിയിരിക്കുന്നു. അഭയം തേടിയെത്തിയ ആ കന്യാസ്ത്രീയെ പറഞ്ഞു വഞ്ചിക്കുകയും കോടതിയില്‍ പോയി കള്ളസാക്ഷ്യം പറയുകയും ചെയ്ത കര്‍ദിനാള്‍ സര്‍വ്വ തന്ത്രങ്ങളും പയറ്റി രാജാവായി വാഴുമ്പോഴാണ് വത്തിക്കാന്‍ വാളെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനഡിലെ മൃഗീയ ഭൂരിപക്ഷത്തിന് പോലും കര്‍ദിനാളിനെ രക്ഷിക്കാനായില്ല. വത്തിക്കാന്‍ പുറത്താക്കി എന്നു പറഞ്ഞാല്‍ സ്വര്‍ഗത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായ വി. പത്രോസ് പുറത്താക്കി എന്നാണ്. ദൈവം ആ പാവം കന്യാസ്ത്രീക്ക് വേണ്ടി നിലപാടെടുത്തു എന്നര്‍ത്ഥം.

ഫ്രാങ്കോ : പണവും പ്രതാപവും സ്വാധീനവും കൊണ്ട് ഫ്രാങ്കോ കേസില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. എന്നാല്‍ പത്രോസിന്റെ സിംഹാസനം പാവപ്പെട്ട കന്യാസ്ത്രീക്കൊപ്പം നിലപാടെടുത്തു. മെത്രാന്‍ പദവിയില്‍ നിന്ന് പുറത്താക്കി എമിരറ്റസ് ആക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശവും അധികാരവും തനിക്കാണ് എന്ന് പറഞ്ഞ ഫ്രാങ്കോയുടെ അധികാരങ്ങള്‍ സ്വര്‍ഗ്ഗം റദ്ദാക്കി.

അധികാരമുദ്രയുള്ള മെത്രാനൊപ്പമായിരുന്നില്ല സ്വര്‍ഗ്ഗം. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പമായിരുന്നു.പി. സി. ജോര്‍ജ് : കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ജഇ ജലന്ധറില്‍ പോയി ഫ്രാങ്കോയെ കണ്ട ശേഷമാണ് ആ കന്യാസ്ത്രീയെ നിന്ദ്യവും ക്രൂരവുമായ ഭാഷയില്‍ ചാനലിലൂടെ അധിക്ഷേപിച്ചത്. നെഞ്ചുപൊട്ടി ഉള്ളുരുകി കരഞ്ഞ ആ കന്യാസ്ത്രീയുടെ കണ്ണീരിന് സാന്ദ്രതയുള്ള ആസിഡിന്റെ ശക്തിയുണ്ടായിരുന്നു. അതില്‍ അലിഞ്ഞ് PC എന്ന രാഷ്ട്രീയക്കാരന്‍ ഇല്ലാതായി. നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് പുറത്തായി. പിന്നീട് കേസായി. അറസ്റ്റായി. ഇന്ന് രാഷ്ട്രീയ രംഗത്ത് തികച്ചും അപ്രസക്തം.

കെന്നഡി : പി. സിയുടെ ചുവടു പിടിച്ചു ക്രൂരമായ വാക്കുകളിലൂടെയാണ് കെന്നഡി കന്യാസ്ത്രീയെ അധിക്ഷേപിച്ചത്. കേട്ടാലറക്കുന്ന കെന്നഡിയുടെ പരാമര്‍ശങ്ങളും അധിക്ഷേപങ്ങളും ആ കന്യാസ്ത്രീയെ ആകെ ഉലച്ചു കളഞ്ഞു. രാപകലില്ലാതെ അവര്‍ കണ്ണീര്‍ വാര്‍ത്തു. സ്വര്‍ഗത്തിലെത്തിയ ആ കണ്ണീര്‍ കെന്നഡിയെ ജയിലെത്തിച്ചു. ജയിലില്‍ വച്ച് പൂര്‍ണ്ണ നഗ്‌നനാക്കി കെന്നഡിയെ മര്‍ദ്ദിച്ചു എന്ന് കെന്നഡി തന്നെ പറഞ്ഞതു കേട്ടു അത്ഭുതപ്പെട്ടു പോയി. ദൈവം പീഡിതര്‍ക്കൊപ്പം തന്നെയാണ്.

ബിനു ചാക്കോ : ആ കന്യാസ്ത്രീയെ തരം പോലെ ആക്ഷേപിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്ത ബിനു ചാക്കോ പലവട്ടം അറസ്റ്റിലായി. പിടിക്കപ്പെടാതെ കിടന്ന കേസുകളെല്ലാം ഒന്നൊന്നായി പുറത്തു വന്നു. പലവട്ടം ജയില്‍ വാസമനുഭവിച്ചു. ഇന്നലെയും ഒരു പുതിയ കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്ത പുറത്തു വന്നു.

ജിജി മാരിയോ : ഫ്രാങ്കോ ജയിലിലായപ്പോള്‍ ജയിലിന് മുന്നില്‍ പ്രാര്‍ത്ഥനാ യജ്ഞം നയിച്ച ജിജി കന്യാസ്ത്രീയെ അധിക്ഷേപിക്കുന്നതില്‍ ഒട്ടും പിശുക്കു കാട്ടിയിരുന്നില്ല. ഇന്ന് ആ ജിജിയുടെ അവസ്ഥയെന്താണ് ?
‘ നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. കര്‍ത്താവു നിങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്തു കൊള്ളും. ‘ ആരും തുണയില്ലാത്തവര്‍ക്ക് ദൈവം തുണ നല്‍കും. ആ കന്യാസ്ത്രീക്ക് വേണ്ടി കര്‍ത്താവിറങ്ങി യുദ്ധം ചെയ്തു. കന്യാസ്ത്രീ എന്താണ് ചെയ്തത് ? ഒറ്റക്കിരുന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. സഭയെന്താണ് ചെയ്തത് ? കന്യാസ്ത്രീക്ക് മാസം നല്‍കിയിരുന്ന 500 രൂപ അലവന്‍സ് നിര്‍ത്തലാക്കി. ചികില്‍സാ ചിലവുകള്‍ റദ്ദാക്കി. വരിഞ്ഞു മുറുക്കി പീഡിപ്പിച്ചു. എന്നിട്ടും തമ്പുരാന്‍ ഇന്നും അവര്‍ക്കൊപ്പം നില്‍ക്കുകയാണ്. കര്‍ദ്ദിനാള്‍ മൗണ്ട് വിട്ടിറങ്ങി. ഫ്രാങ്കോ ജലന്ധര്‍ വിട്ടിറങ്ങി. പാവം കന്യാസ്ത്രീ ഇപ്പോഴും കുറവിലങ്ങാട്ടുണ്ട്. ഒപ്പം ക്രിസ്തുവും. മറക്കണ്ട.

Top