വഫ ഫിറോസ് എന്ന യുവതിയെക്കുറിച്ച് എന്തെ അന്വോഷണം നടത്താത്തത് ?

കൊച്ചി:വഫ ഫിറോസ് ആരാണ് ?ഒരു മോഡൽ സൗഹൃദം സ്ഥാപിക്കാൻ എത്തുമ്പോൾ വെറുതെ കൂടെ കൂട്ടുന്ന തരത്തിൽ കേരളത്തിലെ ഐ എ എസ് ,ഐ പി.എസ് ഉദ്യോഗസ്ഥർ നിലവാര തകർച്ച നേരിടുന്നവർ ആണോ ? ശ്രീറാം വെങ്കിട്ടരാമൻ രാത്രി വിളിച്ചപ്പോൾ ഓടിച്ചെല്ലാൻ മാത്രം അടുത്ത സുഹൃത്തായിരുന്നു ഈ യുവതി ?എന്തുകൊണ്ട് അന്വോഷണ മാധ്യമങ്ങൾ ഇവരുടെ നീക്കവും അന്വോഷിക്കുന്നില്ല .
അബുദാബിയില്‍ താമസമാക്കിയ വഫ ഫിറോസ് ആയിരുന്നു അപകടസമയത്ത് ശ്രീരാമിനൊപ്പം കാറിലുണ്ടായിരുന്നത്.ഒന്നരവർഷത്തോളമായി ശ്രീറാമുമായി സൗഹൃദം ഉണ്ടായിരുന്നു .വിവാഹിതയാണ് . മോഡല്‍ എന്ന നിലയിലാണ് വഫ ശ്രദ്ധനേടുന്നത്. ശ്രീറാമിന്‍റെ സുഹൃത്ത് എന്നാണ് ഇവര്‍ അപകടത്തിന് പിന്നാലെ സ്ഥലത്ത് കൂടിയവരോടും പോലീസിനോടും വെളിപ്പെടുത്തിയത്.

വഫ ഫിറോസ് മാധ്യമശ്രദ്ധ നേടുന്നവരുമായി സൌഹൃദം സ്ഥാപിക്കുന്ന സ്വഭാവക്കാരിയാണെന്നാണ് അവരെ അറിയാവുന്നവര്‍ പറയുന്നത്. ഇത്തരത്തില്‍ പ്രശസ്തരാകുന്നവരുമായി സൌഹൃദം സ്ഥാപിക്കലാണ് വഫയുടെ ബലഹീനത. അങ്ങനെയാണ് ദേവികുളം സബ്കളക്ടറായിരുന്നപ്പോള്‍ മൂന്നാർ കയ്യേറ്റങ്ങളില്‍ സ്വീകരിച്ച നടപടികളിലൂടെ മാധ്യമശ്രദ്ധ നേടിയ ശ്രീറാം വെങ്കട്ടരാമനുമായി വഫ സൌഹൃദം സ്ഥാപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാൾ മുൻപു വിവാഹബന്ധം വേർപെടുത്തി എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു .എന്നാൽ ഇവരുടെ പിതാവ് അത് നിഷേധിച്ച് എന്ന് ഏഷ്യാനെറ്റ് ന്യുസും . കഴിഞ്ഞ ഒന്നരവർഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറയുന്നു . ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു.
ഹണിട്രാപ്പ്‌ പോലെ ചില പുറത്ത്

തിരുവനന്തപുരത്തെ കവഡിയാറിലെ ഒരു ക്ലബ്ബില്‍ നിന്ന് ഭക്ഷണവും കഴിച്ച് വഫയുടെ കാറില്‍ മടങ്ങുമ്പോഴായിരുന്നു കാര്‍ മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന്‍റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതും ബഷീറിന്‍റെ മരണത്തിന് ഇടയാക്കിയതും. മദ്യപിച്ച് ലക്കുകെട്ടിരുന്ന അവസ്ഥയില്‍ ശ്രീറാം ഐ.എ.എസ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന വാഹനം ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

വാഹനം ഓടിച്ചത് ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്ത് ആണെന്നായിരുന്നു ശ്രീറാം പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ ഡ്രൈവിംഗ് സീറ്റില്‍ പുരുഷനായിരുന്നു എന്ന ദൃക്സാക്ഷി മൊഴികള്‍ പോലീസിന് അവസാനം മുഖവിലക്കെടുക്കേണ്ടിവന്നു. അപകടം നടക്കുന്ന സമയത്ത് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്നും ശ്രീറാം മദ്യപിച്ചിരുന്നെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ വഫ ഫിറോസിന്‍റെ കാറില്‍ രാത്രി ഒരു മണിസമയത്ത് ശ്രീറാം ഐ.എ.എസ് നടത്തിയ യാത്ര സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഇരുവരും ആദ്യം പറഞ്ഞ കാര്യങ്ങളിലും വൈരുദ്ധ്യമുണ്ട്.

Top