വിയന്ന: ലോകത്താകെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഒമിക്രോൺ വ്യാപനം ശക്തമാകുന്നു. 89 രാജ്യങ്ങളിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളിൽ ഒന്നര മുതൽ മൂന്നു ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്സീൻ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയിൽ നിഗമനങ്ങളിലെത്താൻ കൂടുതൽ ഡേറ്റ ലഭ്യമാകേണ്ടതുണ്ട്. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഒമിക്രോണ്‍ അതിവേഗത്തിൽ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക