ശ്രീകണ്ഠപുരം:കാണാതായ യുവതിയെയും കുഞ്ഞിനേയും കാമുകനൊപ്പം കണ്ടെത്തി .24 കാരിയായ യുവതിക്ക് ഭര്‍ത്താവിനെ വേണ്ട കാമുകനെ മതി എന്ന് കോടതിയിൽ ! പ്രയപൂർത്തിയായ യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം വിട്ട് കോടതിയുടെ ഉത്തരവ് .
ചെങ്ങളായി കൊളത്തൂരിൽ നിന്ന് കാണാതായ 24 കാരിയായ യുവതിയെയും കുഞ്ഞിനെയും ആണ് കാമുകനോടൊപ്പം പോലീസ് കണ്ടെത്തി.ഇരുവരെയും തളിപ്പറമ്പിൽ വച്ചാണ് ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് സ്വദേശിയോടൊപ്പമാണ് യുവതി കുഞ്ഞിനെയുമെടുത്ത് മുങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഇവർ ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയത്.
എന്നാൽ സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ എത്താത്തിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഇരുവരെയും തളിപ്പറമ്പിൽ കണ്ടെത്തിയത്.തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം വിടുകയായിരുന്നു.