കര്‍വാ ചൗഥ് ദിനത്തില്‍ ഭര്‍ത്താവ് ഭാര്യയെ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. ഫരീദാബാദിലെ അന്‍സല്‍ വാലി വ്യൂ സൊസൈറ്റിയിലാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥയായ ദീപിക് ചൗഹാന്‍(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വിക്രം ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമും ദീപികയും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവര്‍ക്ക് നാലു വയസ്സുള്ള മകളും ആറുമാസം പ്രായമുള്ള മകനുമുണ്ട്. വിക്രം അതേ ഫ്‌ളാറ്റിലെ തന്നെ വിവാഹിതയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു.
അവര്‍ ഇടയ്ക്കിടെ വിക്രമിന്റെ ഫ്‌ളാറ്റിലും ചെല്ലാറുണ്ടായിരുന്നു. ഇതേച്ചൊല്ലി ദീപികയുമായി വഴക്കും പതിവായിരുന്നുവെന്നു പിതാവ് അഹൂജ പറഞ്ഞു. ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയില്‍ ഹിന്ദു സ്ത്രീകള്‍ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കര്‍വാ ചൗഥ്. ശനിയാഴ്ചയായിരുന്നു കര്‍വ ചൗഫ്. അന്നു വൈകീട്ട് ദീപികയും വിക്രമും തമ്മില്‍ വഴക്കുണ്ടായി. ദീപികയെ വിക്രം മര്‍ദിക്കാറുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ദീപികയെ വിക്രം തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത വിക്രമിനെ രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.