രാത്രി മുഴുവൻ സിനിമ കണ്ട ഭാര്യയെ ഭർത്താവ് കൊന്നു

മുംബൈ: രാത്രി മുഴുവൻ ഭാര്യ സിനിമ കണ്ടിരുന്നതിൽ ദേഷ്യം വന്ന ഭർത്താവ് ഭാര്യയെ കൊന്നു. അന്ധേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ചേതൻ ചൗളയെന്ന 32 കാരനാണ് 22 കാരിയായ ഭാര്യയെ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ദമ്പതികൾക്ക് രണ്ടു വയസുള്ള കുട്ടിയുണ്ട്. ഭാര്യ രതീയ മുഴുവൻ യൂട്യൂബിൽ സിനിമ കാണുന്നത് ഭർത്താവിനെ ചൊടിപ്പിച്ചിരുന്നു. സിനിമയുടെ ശബ്ദം കാരണം തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് ചേതൻ പല തവണ ഭാര്യയോട് പറഞ്ഞു. എന്നാൽ ഭാര്യ ഇത് കേൾക്കാതെ സിനിമ കാണൽ തുടർന്നു. പുലർച്ചെ നാലു മണിക്കും ഭാര്യ സിനിമ കാണൽ തുടർന്നത് ചേതനെ വീണ്ടും ചൊടിപ്പിച്ചു. ശബ്ദം കേട്ടാണ് ചേതൻ നാലു മണിക്ക് ഉണർന്നത്. തുടർന്ന് കയർ വെച്ച് ഭാര്യയുടെ കഴുത്തിൽ വരിഞ്ഞു മുറുക്കി കൊല്ലുകയായിരുന്നു. പോലീസിൽ കീഴടങ്ങിയ ചേതൻ സമനിലെ തെറ്റി ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് പോലീസിൽ മൊഴി നൽകി.

Top