അമ്മായിയമ്മയുടെ മരണത്തില്‍ സന്തോഷിച്ച യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

അമ്മയുട മരണത്തില്‍ സന്തോഷിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപുരിലായിരുന്നു സംഭവം. ആപ്‌തേനഗര്‍ സ്വദേശിയായ സന്ദീപ് ലോകാന്ദെയാണ് ഭാര്യ ശുഭാഗ്‌നിയെ (35) കൊലപ്പെടുത്തിയത്. സന്ദീപിന്റെ അമ്മ മാലതിയുടെ മരണത്തില്‍ സന്തോഷിച്ചതാണ് ശുഭാഗ്‌നിയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പോലീസ് പറയുന്നു. വീടിന്റെ രണ്ടാം നിലയിലെ മട്ടുപ്പാവില്‍നിന്നും ശുഭാഗ്‌നിയെ താഴേക്കു തള്ളിയിടുകയായിരുന്നു. സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Latest
Widgets Magazine