ഭാര്യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോടി ! സഹായിച്ചത് ഭർത്താവ് !

കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടാ​ന്‍ ഭാ​ര്യ​യ്ക്ക് വേ​ണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത് ഭ​ര്‍​ത്താ​വ്.വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധ​ത്തെ തു​ട​ര്‍​ന്നാ​ണ് കാ​മു​ക​നെ ഉ​പേ​ക്ഷി​ച്ച് യു​വ​തി ത​ന്നെ വി​വാ​ഹം ചെ​യ്ത​തെ​ന്ന് ഭ​ര്‍​ത്താ​വ് തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു സ​ഹാ​യം.

ബീ​ച്ച്കി​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മെ​യ് പ​ത്തി​നാ​യി​രു​ന്നു സ​നോ​ജ് കു​മാ​റി​ന്റെ വി​വാ​ഹം. ക​ല്യാ​ണം ക​ഴി​ഞ്ഞ് കു​റ​ച്ചു​ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഭാ​ര്യ അ​സ​ന്തു​ഷ്ട​യാ​ണെ​ന്ന് ഭ​ര്‍​ത്താ​വ് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.
അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഭാ​ര്യ​യ്ക്ക് മ​റ്റൊ​രു യു​വാ​വു​മാ​യി പ്ര​ണ​യം ഉ​ണ്ടെ​ന്നും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും സ​നോ​ജ് കു​മാ​റി​ന് മ​ന​സി​ലാ​യി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യ​ത്യ​സ്ത ജാ​തി​യി​ല്‍​പ്പെ​ട്ട​വ​രാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​രു​വ​ര്‍​ക്കും വി​വാ​ഹം ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്.
ഭാ​ര്യ​യു​ടെ സ​ങ്ക​ടം തി​രി​ച്ച​റി​ഞ്ഞ സ​നോ​ജ്, കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടാ​ന്‍ സ​ഹാ​യം ചെ​യ്ത് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക​ല്യാ​ണം ക​ഴി​ഞ്ഞ് 20 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും ഒ​ളി​ച്ചോ​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു.തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വി​നെ​യും വീ​ട്ടു​കാ​രെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. എ​ന്നാ​ല്‍ ഭാ​ര്യ​യ്ക്ക് കാ​മു​ക​നു​മാ​യു​ള്ള ബ​ന്ധ​ത്തെ സ​നോ​ജ് പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു.കൂ​ടാ​തെ ഇ​രു​വ​രും ഒ​ളി​ച്ചോ​ടി ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തി​ല്‍ സ​നോ​ജ് എ​തി​ര്‍​പ്പും പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Top