9 വർഷം മുൻപ് പ്രണയ വിവാ​ഹം; അൽമയെ കൊന്നത് സംശയത്താൽ. യൂട്യൂബറായ ഭാര്യ പലര്‍ക്കും മെസ്സേജുകള്‍ അയക്കുന്നു.കുത്തേറ്റത് കഴുത്തിന് പിന്നിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റസമ്മത മൊഴിയുമായി ഭര്‍ത്താവായ പ്രതി. ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണെന്ന് വിഷ്ണുനാഥ് മൊഴി നല്‍കി. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിപോലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

യൂട്യൂബറായ ഭാര്യ പലര്‍ക്കും മെസ്സേജുകള്‍ അയക്കുന്നുണ്ടെന്ന് താന്‍ സംശയിച്ചിരുന്നു എന്നാണ് പ്രതിയുടെ മൊഴി. ഇവര്‍ക്കിടയില്‍ ചാറ്റുകളെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രതി പറഞ്ഞു. കൊലപാതക ദിവസം രാവിലെയും തര്‍ക്കമുണ്ടായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് സംശയമുണ്ടായിരുന്നെന്നും പ്രതി പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രതിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. പ്രതി വിഷ്ണുനാഥിനെ പാറശ്ശാല പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിയാഴ്ച രാത്രിയുണ്ടായ വഴക്കിനു തുടര്‍ച്ചയായി ഞായര്‍ രാവിലെയും തര്‍ക്കമുണ്ടായി. ഞായര്‍ രാവിലെ 9.30ന് വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം വിഷ്ണുനാഥും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറശ്ശാല പൊലീസ് സ്ഥലത്തെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അല്‍മ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

പിഎസ്സി കോച്ചിങ് സെന്ററുകളിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്നു വിഷ്ണുനാഥ്. വെള്ളറടയ്ക്കടുത്ത് അഞ്ചുമരങ്കാല സ്വദേശിനിയാണ് അല്‍മ. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയവിവാഹിതരായ ഇവര്‍ക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഇതിന്റെ പേരിലും അസ്വാരസ്യമുണ്ടായിരുന്നു. നാട്ടുകാരുമായും അയല്‍ക്കാരുമായും അധികം അടുപ്പം പുലര്‍ത്താതിരുന്ന അല്‍മ, സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു.

പൂച്ചകളെ വളര്‍ത്തുന്നതിലും അവയുടെ വിശേഷങ്ങള്‍ വീഡിയോകളായി പങ്കുവെക്കുന്നതിലും പ്രത്യേക താല്പര്യമുണ്ടായിരുന്ന അല്‍മയ്ക്ക് ഫെയ്സ്ബുക്കില്‍ വലിയൊരു സുഹൃദ് വലയമുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും അല്‍മ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ അല്‍മയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് വിഷ്ണു പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയിരുന്നത്. ഫെയ്സ്ബുക്കില്‍ നിന്നും തനിക്ക് ‘ടാലന്റ് ബാഡ്ജ്’ ലഭിച്ചതിനെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍മയുടെ അവസാന പോസ്റ്റ്.

ഭാര്യയെ കുത്തിയ ശേഷം വുഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പിന്നാലെ വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു.

Top