രാജകുമാരി ക്രിക്കറ്റ് കളിച്ചു; പന്തെറിഞ്ഞത് സച്ചിന്‍; കൂടെ ചേരിയില്‍ താമസിക്കുന്ന കുട്ടികളും

sachin

മുംബൈ: വില്യം രാമകുമാരനും രാജകുമാരി കെയ്റ്റും ക്രിക്കറ്റ് കളിക്കാനായി കളക്കളത്തില്‍ ഇറങ്ങി. ബൗളറായി എത്തിയതോ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. പിന്നീട് പറയണോ പൂരം, മൈതാനത്ത് ആര്‍പ്പുവിളിയുടെ അലയടികളായിരുന്നു. മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികളും ഇവര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനുണ്ടായിരുന്നു.

മുന്‍ ക്രിക്കറ്റ് താരം വെഗ് സര്‍ക്കാരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മുംബൈയിലെത്തിയ രാജദമ്പതികള്‍ സച്ചിനുമായി കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു. പിന്നീട് സച്ചിനൊപ്പം ക്രിക്കറ്റ് കളിക്കാനൊരു മോഹം. പിന്നീട് തങ്ങളുടെ ക്രിക്കറ്റ് വൈദഗ്ദ്യവും ദമ്പതികള്‍ സച്ചിന് മുമ്പില്‍ കാണിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

article-doc

തങ്ങളുടെ സന്ദര്‍ശനം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പുരോഗമനപരമായ പുതിയ ബന്ധം പ്രതിഫലിപ്പിക്കുന്നതാണെന്ന് രണ്ടാം കിരീടാവകാശിയായ വില്യം രാജകുമാരന്‍ പറഞ്ഞു.

ഒരാഴ്ച നീളുന്ന ഇന്ത്യ സന്ദര്‍ശനത്തിനിടെ രാജദമ്പതികള്‍ ഒരു ദിവസം ഭൂട്ടാനും സന്ദര്‍ശിക്കും. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ജെറ്റ്സന്‍ പെമ രാജ്ഞിയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്രക്കിങ് നടത്താനും ഇരുവര്‍ക്കും പദ്ധതിയുണ്ട്. ഏപ്രില്‍ 21ന് എലിസബത്ത് രാജ്ഞിയുടെ 90ആം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ഇവരുടെ ഇന്ത്യ-ഭൂട്ടാന്‍ സന്ദര്‍ശനം.

RTRMADP_3_BRITAIN-ROYALS-INDIA

മുംബൈ സന്ദര്‍ശനത്തിന് ശേഷം ദമ്പതികള്‍ ദില്ലിയിലേക്ക് പുറപ്പെടും. പിന്നീട് ഭൂട്ടാന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്ന ഇവര്‍ തിരിച്ചെത്തി താജ്മഹല്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും മടക്കം. വില്യമിന്റെ മാതാവ് ഡയാന രാജകുമാരി 1992ല്‍ താജ്മഹല്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മ പുതുക്കലായിരിക്കും ഇത്.

Top