ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വീട്ടമ്മയ്ക്ക് ക്രൂര പീഡനം. ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്ന യുവതിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്.. ഇവരുടെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് വലിച്ചെറിഞ്ഞ ശേഷമാണ് അമ്മയെ കൂട്ട ബലാത്സംഗം ചെയ്തത്. ഗുരുതമായി പരിക്കുകളേറ്റ കുട്ടി മരിച്ചു.
ഓട്ടോയില്‍ കയറുമ്പോള്‍ മറ്റ് മൂന്നുപേര്‍ കൂടി അതിലുണ്ടായിരുന്നുവെന്ന് പീഡനത്തിനിരയായ യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഓട്ടോയില്‍ കയറിയതോടെ അവര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. യുവതി ഇത് എതിര്‍ക്കുകയും കുഞ്ഞ് കരയാന്‍ ആരംഭിക്കുകയും ചെയ്തതോടെ അവര്‍ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുകയായിരന്നു. തുടര്‍ന്ന് ഡല്‍ഹി- ഗുരുഗ്രാം എക്സ്പ്രസ് ഹൈവേക്ക് സമീപമുള്ള ഒരു റോഡില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി പോലീസിനോട് പറഞ്ഞു.
ബലാത്സംഗത്തിനും കൊലപാതകത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്