സ്ത്രീകളുടെ ഓര്‍ഗാസം വളരെ സങ്കീര്‍ണമാണ്. ബന്ധപ്പെടല്‍ കൊണ്ട് മാത്രം സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭിക്കില്ല. അതില്‍ രതിപൂര്‍വ്വലീലകളും, ചുംബനങ്ങളും, സ്തനത്തിന്‍റെ ഉത്തേജനവുമൊക്കെ ഉള്‍പ്പെടുന്നു.പൂര്‍വ ലീലകളും ഇതില്‍ പ്രധാനമാണ്. സ്ത്രീ സെക്‌സിനു തയ്യാറാകാന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഉത്കണ്ഠയോടെ സെക്‌സിനെ സമീപിയ്ക്കാതിരിയ്ക്കുക. ഇത് പരാജയപ്പെടാന്‍ ഇട വരുത്തും. മാത്രമല്ല, ആദ്യ സെക്‌സില്‍ പരാജയമായി എന്നു കരുതി വിഷമിയ്ക്കാനില്ല. ഇതു സ്വാഭാവികമാണ്.
വിവാഹ ശേഷം ആദ്യരാത്രിയ്ക്കു വേണ്ടി ഒരുങ്ങുമ്പോള്‍ സ്ത്രീയ്ക്കും പുരുഷനും ചിലപ്പോഴെങ്കിലും ടെന്‍ഷനുണ്ടാകുന്നതു സ്വാഭാവികം. സെക്‌സ് തങ്ങളുടെ കാര്യശേഷിയെന്നു കരുതുന്ന പുരുഷന്മാര്‍ക്കാകും, പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആശങ്ക.
സെക്‌സിനെക്കുറിച്ച്, പ്രത്യേകിച്ചും ആദ്യ സെക്‌സിനെ കുറിച്ചു പല തെറ്റിദ്ധാരണകളുമുണ്ട്. അമിത പ്രതീക്ഷകളും സിനിമകളിലുടെയും മാസികകളിലൂടെയും അറിഞ്ഞ തെറ്റായ കാര്യങ്ങളിലൂടെയും സെക്‌സില്‍ പരാജയപ്പെട്ട് ആത്മവിശ്വാസം നഷ്ടപ്പെടുന്നവരുമുണ്ട്.
ആദ്യ സെക്‌സിനെ കുറിച്ച്, ഇതില്‍ പരാജയമാകാതിരിയ്ക്കാന്‍ പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ.ലിംഗവലിപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ പല പുരുഷന്മാര്‍ക്കുമുണ്ടാകും. എന്നാല്‍ തൃപ്തികരമായ സെക്‌സില്‍ ഇത് വലിയ വിഷയമല്ലെന്നതാണ് വാസ്തവം. ശരിയായ രീതിയിലുള്ള ഉദ്ധാരണം നടക്കുന്നുവെങ്കില്‍ ഇതു മതി തൃപ്തികരമായ സെക്‌സിന്.
സ്വയംഭോഗത്തിന് സ്വയംഭോഗത്തിന് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളില്ല. മാത്രമല്ല അത് നിങ്ങളിലെ ലൈംഗിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ശുക്ലത്തെ നവീകരിക്കുകയും, മാനസിക സമ്മര്‍ദ്ധം കുറയ്ക്കുകയും ചെയ്യും. സ്വയംഭോഗം പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു.
സ്വയംഭോഗം ചെയ്യുന്നതു തങ്ങള്‍ക്കു ശേഷിക്കുറവുണ്ടാക്കുമെന്നുള്ള ധാരണ പലര്‍ക്കുമുണ്ട്. മിതമായ സ്വയംഭോഗത്തിന് ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങളില്ല. മാത്രമല്ല അത് നിങ്ങളിലെ ലൈംഗിക സമ്മര്‍ദ്ദത്തെ ഒഴിവാക്കുകയും ചെയ്യും. ആരോഗ്യകരമായ സ്വയംഭോഗത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്.
അനാവശ്യമായ ഗര്‍ഭം ഒഴിവാക്കുന്നതിന് കോണ്ടം ധരിക്കാം. കോണ്ടംസ് ലൈംഗിക രോഗങ്ങള്‍ തടയുന്നതിനും ഏറെ നല്ലതാണ്. എന്നാല്‍ രണ്ടെണ്ണം ധരിക്കരുത്. ഇത് കോണ്ടം ഊരിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും സുരക്ഷിതത്വത്തേക്കാള്‍ അപകട സാധ്യത ഉണ്ടാക്കുകയും ചെയ്യും. രണ്ട് കോണ്ടം ധരിച്ചാല്‍ ഇതു പെട്ടെന്നു തന്നെ കീറാനുള്ള സാധ്യതയുമുണ്ട്. ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള പ്രത്യേക സമയത്ത് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെയുള്ള സെക്സ് സുരക്ഷിതമാണെന്ന് ചിലര്‍ പറയും. എന്നാല് അതിനുള്ള സാധ്യത കുറവാണ്.
ലൈംഗിക രോഗങ്ങളും, ഗര്ഭധാരണവും ഒഴിവാക്കാന്‍ നിങ്ങള്‍ കോണ്ടം ധരിക്കണം.സുരക്ഷിത കാലം നോക്കിയുള്ള സെക്‌സ് കൃത്യമായ മാസമുറയില്ലാത്ത സ്ത്രീകളില്‍ പരാജയമാകും. സെക്സ് വീഡിയോകളില്‍ 40 മിനുട്ട് സമയമൊക്കെ തുടര്‍ച്ചയായി സെക്സിലേര്‍പ്പെടുന്ന പുരുഷന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും.