ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല!!വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ല: ഹൈക്കോടതി

ന്യൂഡൽഹി:ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല എന്ന മുൻപ് പലതവണ കോടതി നിരീക്ഷിച്ചിരുന്നു .വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ല എന്ന് വീണ്ടും ഹൈക്കോടതി വിധി . വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഡൽഹി ഹൈക്കോടതി ഇപ്പോൾ വീണ്ടും വിധിച്ചിരിക്കുന്നത് . പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും പിന്നീട് കാമുകൻ ഉപേക്ഷിച്ചെന്നും കാണിച്ച് 2016ൽ ഒരു യുവതി പരാതി നൽകിയിരുന്നു. അമ്മയെ കാണാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും അവിടെവച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. കൂടാതെ മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ഹോട്ടലിൽവച്ചും ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് പരാതിക്കാരി ആരോപിച്ചിരുന്നുഅതേസമയം,​ വിചാരണ കോടതി യുവാവിനെ വെറുതെ വിട്ടിരുന്നു. ശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ വിചാരണ കോടതിയുടെ വിധിയിൽ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top