മരുമകളെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവച്ച് കൊന്നു; മകന്‍ സ്ഥലത്തില്ലാത്ത അവസരം മുതലെടുത്ത് മാസങ്ങളോളം പീഡനം

പെഷവാര്‍: മകന്‍ വീട്ടില്‍ ഇല്ലാത്തത് മുതലെടുത്ത് മരുമകളെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവച്ച് കൊന്നു. മകനില്ലാത്ത അവസരത്തില്‍ മാസങ്ങളോളം മരുമകളെ പീഡിപ്പിച്ചു. ഉറങ്ങി കിടക്കുമ്പോഴാണ് വെടിവെച്ചു കൊന്നത്. പാകിസ്താനിലെ പെഷവാറിലാണ് സംഭവം. മരുമകളുടെ സഹായത്തോടെയായിരുന്നു കൊലപാതകം.

ഷംഗ്ലാ ഗ്രാമത്തിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ സ്വദേശിയായ ബീഗം ബീബിയാണ് തന്റെ ഭര്‍ത്താവായ കുല്‍ബര്‍ ഖാനെ വെടിവെച്ച് കൊന്നത്. കുടുംബ മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്തയാളായതിനാല്‍ ഞാനയാളെ കൊന്നു എന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ഭാര്യ നേരിട്ട ആപത്തിനെ കുറിച്ച് അറിഞ്ഞിരുന്നെന്നും സ്വന്തം പിതാവായതിനാലാണ് കൊല്ലാതിരുന്നതെന്നും ബവലാത്സംഗത്തിനിരയായ യുവതിയുടെ സൈനികനായ ഭര്‍ത്താവ് പറഞ്ഞു.

മരുമകളെ പീഡിപ്പിക്കുന്ന പ്രവൃത്തിയില്‍ നിന്ന് പിന്തിരിയാന്‍ തന്റെ ഭര്‍ത്താവിന് ഭാവമില്ലാത്തതിനാലാണ് കൊന്നതെന്ന് ബീഗം പറഞ്ഞു. ബീഗത്തിനെയും മകനെയും മരുമകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top