സൗദി അറേബ്യ മോഡേണാകുന്നു; സ്ത്രീകള്‍ തുണിയഴിച്ച് ബീച്ചില്‍ ഇനി എല്ലാം..

സൗദി അറേബ്യയില്‍ സ്ത്രീകളുടെ വസ്ത്ര ധാരണ രീതി അടിമുടി മാറ്റി പുതിയ നിയമം. കഴിഞ്ഞദിവസം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച ആഡംബര റിസോര്‍ട്ടില്‍ പൂര്‍ണമായി ശരീരം മറയ്ക്കണമെന്നില്ല.ഇവിടെ പാശ്ചാത്യ വസ്ത്രധാരണ രീതിയായ അടിവസ്ത്രം മാത്രം ധരിച്ചും സ്ത്രീകള്‍ക്ക് ഇറങ്ങാന്‍ സാധിക്കുമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ സ്ത്രീകള്‍ ശരീരം പൂര്‍ണമായി മറച്ചാണ് സാധാരണ പുറത്തിറങ്ങിയിരുന്നത്.

പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന റിസോര്‍ട്ടിലാണ് പ്രത്യേക നിയമം ബാധകമാക്കുക. ഇവിടെ ബിക്കിനി ധരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. വിഷന്‍ 2030 പദ്ധതി അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് അടിവസ്ത്രം മാത്രം ധരിച്ച് നടക്കാന്‍ റിസോര്‍ട്ടില്‍ അനുമതി നല്‍കുന്നത്.

ആഡംബര റെഡ് സീ റിസോര്‍ട്ട് നിര്‍മാണം സംബന്ധിച്ച് കഴിഞ്ഞദിവസമാണ് രാജകുമാരന്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്നാണ് പുതിയ റിസോര്‍ട്ട് നിര്‍മിക്കുക. വിനോദസഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനാണിത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ച് നടക്കണമെന്ന നിബന്ധനയുണ്ടെങ്കില്‍ വിദേശ വിനോദ സഞ്ചാരികള്‍ പുതിയ റിസോര്‍ട്ടില്‍ എത്തില്ലെന്ന തോന്നലാണ് സൗദിയെ മാറ്റി ചിന്തിപ്പിച്ചത്. തുടര്‍ന്നാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.

സൗദി നിയമപ്രകാരം മദ്യം നിഷിദ്ധമാണ്. എന്നാല്‍ റിസോര്‍ട്ടില്‍ മദ്യം അനുവദിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. തീരത്തോട് ചേര്‍ന്ന ചെറുദ്വീപുകളെ കോര്‍ത്തിണക്കിയാണ് പുതിയ റിസോര്‍ട്ട് നിര്‍മിക്കുന്നത്.

Top