മദ്യ നിരേധാനത്തില്‍ കച്ചവടം കുറഞ്ഞ ബാറുകള്‍ കുടിയന്‍മാരെ ആകര്‍ഷിക്കാന്‍ പെണ്‍കുട്ടികളെ ബിയര്‍ പാര്‍ലറില്‍ ജോലിക്കാരാക്കുന്നു. മദ്യം വിളമ്പാന്‍ സ്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് കേരളത്തിലെ ബിയര്‍ പാര്‍ലറുകള്‍ പെണ്‍കുട്ടികളെ ജോലിക്കാരാക്കി വയ്ക്കുന്നത്.
നേരത്തെ ഫൈവ് സ്റ്റാര്‍ ബാറുകളില്‍ മാത്രമാണ് കേരളത്തില്‍ മദ്യം വിളമ്പാന്‍ സ്ത്രീകളുണ്ടായിരുന്നത്. പുതിയ സാഹചര്യത്തില്‍ ബിയര്‍ പാര്‍ലറുകളും സ്ത്രികളെ മദ്യം വിളമ്പാന്‍ നിയമിക്കുകയാണ് ഇത് വഴി പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്നാണ് ബാറുടമകള്‍ കരുതുന്നത്. പാപ്പനംകോട്ടെ ബിയര്‍ പാര്‍ലറില്‍ സ്വദേശി പെണ്‍കുട്ടികള്‍ക്കൊപ്പം പശ്ചിമ ബംഗാള്‍, ഡാര്‍ജിലിംങ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജോലി നോക്കുന്നുണ്ട്.
പാപ്പനം കോട്ട് മാത്രം 14 പേരാണ് ഇവിടെ ബാറുകളില്‍ മാത്രം ജോലി നോക്കുന്നത്.അന്യസംസ്ഥാനത്തു നിന്നും ജോലി ചെയ്യുവാന്‍ എത്തുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒരു മാസം അവധി അനുവദിക്കുകയാണ് രീതിയെന്നും ബാര്‍ ഉടമകള്‍ പറയുന്നു. അന്യ സംസ്ഥാനത്തു നിന്നും സത്രീകള്‍ വ്യാപകമായി ജോലിക്കെത്തിക്കാന്‍ എജന്റുമാരു ശ്രമം നടത്തും. നഗരങ്ങളിലെ ബിയര്‍ പാര്‍ലറുകളില്‍ യുവതികള്‍ ജോലിക്കായി എത്തുന്നതോടെ അവര്‍ക്കുള്ള സുരക്ഷയെ കുറിച്ചാണ് പോലീസിന് ആശങ്ക.അത് കൊണ്ട് തെന്ന ഭാവിയില്‍ ഗുരുതരമായ ക്രമ സാമാധാന പ്രശ്‌നങ്ങളിലേക്ക് ഇത് വഴിമാറുമെന്നും പോലീസ് ഭയക്കുന്നു
https://youtu.be/718RoW1EveU