മഞ്ജുവാര്യര്‍ക്കെതിരെയുള്ള പരാമര്‍ശം: നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍, സത്യാവസ്ഥ പരിശോധിച്ച ശേഷം നടപടിയെന്ന് എസ്പി

കൊച്ചി:പ്രമുഖർക്കും പ്രമുഖകൾക്കും നിയമം തെറ്റി ചെല്ലും .മഞ്ജുവാര്യര്‍ക്കെതിരെ അപകീര്‍ത്തിപരമായ തരത്തില്‍ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍. നടി മഞ്ജു വാര്യര്‍, ദീപ നിശാന്ത് എന്നിവര്‍ക്കെതിരെയാണ് സോഷ്യല്‍മീഡയയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം ഉണ്ടായത്.ഇതു സംബന്ധിച്ച് കമ്മീഷന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയ്ക്ക് കത്തയച്ചു. പത്ര വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് കമ്മീഷന്‍ കത്തയച്ചത്. വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്ന് തെളിഞ്ഞാല്‍ ആരോപണ വിധേയനെതിരെ നിയമ നടപടിയുണ്ടാകുമെനന് എസ്പി എസ് സുരേന്ദ്രന്‍ പറഞ്ഞു.

Top