മലയാളി യുവാവിന്റെ വിദേശിയായ ഭാര്യയെ കടന്ന് പിടിച്ച നാല്‌പേര്‍ അറസ്റ്റില്‍; സംഭവം പൈതല്‍മല വിനോദ സഞ്ചാര കേന്ദ്രത്തില്‍

കണ്ണൂര്‍: മലയാളിയായ യുവാവിന്റെ വിദേശിയായ ഭാര്യയെ അപമാനിച്ച നാലുപേര്‍ അറസ്റ്റില്‍. ഭര്‍ത്താവിനൊപ്പം പൈതല്‍മലയില്‍ വിനോദ സഞ്ചാരത്തിന് എത്തിയപ്പോഴാണ് സംഭവം.

ഒറ്റെത്തെയിലെ കാഞ്ഞിരക്കാട്ടുകുന്നേല്‍ ബൈജുതോമസ് (31), ആലക്കോട് പെരുനിലത്തെ കെ. ഷിന്റോ തോമസ് (30), പാറക്കുളം റോബിന്‍ മാത്യു (32), കാപ്പിമലയിലെ പള്ളിക്കുടിയന്‍ ജോമി ജോസ് (25)എന്നിവരെയാണ് ആലക്കോട് അഡീഷണല്‍ എസ്.ഐ ജോണ്‍സണ്‍ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പെരുങ്ങോത്തിനടുത്തുള്ള ഗ്രാമത്തിലെ 29 കാരനായ യുവാവ് രണ്ടു ദിവസം മുമ്പാണ് ഫിലിപ്പീന്‍സുകാരിയെ വിവാഹം കഴിച്ചത്. ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പമാണ് അവര്‍ പൈതല്‍മലയില്‍ എത്തിയത്. റിസോര്‍ട്ടിന് സമീപത്തെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ െബെജുവിന്റെ നേതൃത്വത്തിലുള്ള സംഘം കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Top