സ്ത്രീകള്‍ക്ക് പുരുഷന്മാരോട് താത്പര്യം തോന്നുന്നതിന് ചില കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് താടി. താടിയുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുമെന്ന് പഠനം. യുഎസ് ആസ്ഥാനമായുള്ള പുരുഷന്മാരുടെ ഗ്രൂമിംഗ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളില്‍ പ്രശസ്തരായ ബോസ്മാനാണ് പഠനം നടത്തിയത്. അവര്‍ പറയുന്നതനുസരിച്ച് മുഖത്തിന്റെ സവിശേഷതകള്‍ എടുത്തു കാണിക്കുന്നതിനും മുഖത്ത് എന്തെങ്കിലും പാടുകളുണ്ടെങ്കില്‍ അത് മറയ്ക്കാനും സിനിമാതാരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രൂപം നല്‍കാനും താടി സഹായിക്കുമെന്ന് കരുതപ്പെടുന്നു. താടിയുള്ള പുരുഷന്മാര്‍ കൂടുതല്‍ പക്വതയുള്ളവരായി തോന്നിക്കുന്നു. അതും സ്ത്രീകള്‍ക്ക് അവരോട് കൂടുതല്‍ ആകര്‍ഷണം തോന്നാന്‍ കാരണമായിത്തീരുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്.
2020 -ലാണ്, ബാര്‍ണബി ജെ. ഡിക്സണും റോബര്‍ട്ട് സി ബ്രൂക്സും ചേര്‍ന്ന് പ്രസ്തുത പഠനം നടത്തിയത്. ഇത് പ്രകാരം താടിയുള്ള പുരുഷന്മാരെ കൂടുതല്‍ ആരോഗ്യമുള്ളവരായും ആകര്‍ഷകമായവരുമായി സ്ത്രീകള്‍ കണക്കാക്കുന്നു എന്ന് കണ്ടെത്തി. 2016 -ല്‍ എവല്യൂഷണറി ബയോളജിയിലും സമാനമായ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പറയുന്നത് 8,500 സ്ത്രീകള്‍ താടിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു എന്നാണ്. പ്രണയബന്ധങ്ങളിലായാലും കൂടുതല്‍ സ്ത്രീകള്‍ പലപ്പോഴും താടിയുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നത് എന്നും കരുതപ്പെടുന്നു.