വനിതാ സംവരണ ബിൽ ലോക്‌സഭയില്‍ അവതരിപ്പിച്ചു; പഴയ ബിൽ നിലവിലുണ്ടെന്ന് പ്രതിപക്ഷം, ബഹളം

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി ലോക്‌സഭയില്‍ വനിത സംവരണ ബില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘവാളാണ് ബില്‍ അവതരിപ്പിച്ചത്.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതാണ് ബില്‍. 128-ാം ഭരണഘടന ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കു എന്നാണ് ബില്ലിലെ വ്യവസ്ഥ. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യദിന സമ്മേളനത്തിലെ അജണ്ടയില്‍ വനിത സംവരണ ബീല്‍ ഉള്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച ബില്‍ ലോക്‌സഭ പാസാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച ബില്ലിന്‍മേല്‍ രാജ്യസഭയില്‍ ചര്‍ച്ച നടക്കും. വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നല്‍കിയിരുന്നു.

ബില്ലില്‍ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വെക്കുകയാണ് രാജ്യസഭയില്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി എന്നാല്‍ 2014ല്‍ ആ ബില്‍ അസാധുവായെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

 

Top