ഉറപ്പായും സഭയിൽ എത്തണം ;എംപിമാർക്ക് വിപ് നൽകി ബിജെപി.

ദില്ലി: ഇന്നത്തെ സഭാ സമ്മേളനത്തിന് ഉണ്ടാകണമെന്നും സർക്കാർ നിലപാടിനെ പിന്തുണയ്ക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി. എംപിമാർക്ക് വിപ് നൽകി.ലോക്സഭയിലെയും രാജ്യസഭയിലെയും കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ധനമന്ത്രി ആദ്യം ലോക്സഭയിലും തുടർന്ന് രാജ്യസഭയിലും മറുപടി പറയും. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർലമെന്റിൽ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച സമാപിക്കുന്ന പാർലമെന്റ് സമ്മേളനം മാർച്ച് രണ്ടിന് വീണ്ടും ചേരും.

സഭയിൽ പ്രധാനമായും ചർച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളിൽ പാർട്ടി അംഗങ്ങൾ നിർബന്ധമായും ഹാജരാകണമെന്നും പാർട്ടി പറയുന്ന രീതിയിൽ തന്നെ വോട്ട് ചെയ്യണമെന്നും നൽകുന്ന നിർദ്ദേശമാണ് വിപ്പ്. എന്നാൽ ചൊവ്വാഴ്ച സഭയിൽ നിർബന്ധം ആയും ഹാജരാകണമെന്ന ബിജെപിയുടെ വിപ്പ് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top