തിരുവനന്തപുരം: വിമാനത്താവളം വഴി 25 കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറും യുവതിയുംഅറസ്റ്റിൽ . തിരുവനന്തപുരം തിരുമല സ്വദേശിയായ സുനിലും എറണാകുളം സ്വദേശിയായ സെറീന ഷാജിയുമാണ് പിടിയിലായത്. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയായ സെറീന ആരുടേയും ഹരമാണ്; ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരി സെറീന എന്ന ചിപ്പി.ഇരുവരും ചേര്‍ന്ന് ഏകദേശം 8 കോടിയോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ് പിടിയിലായ സെറീന. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഒമാനില്‍ നിന്നുള്ള വിമാനത്തില്‍ ഇരുവരും എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിക്കുകയായിരുന്നു. ബിസ്‌കറ്റ് രൂപത്തില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം
ഒമാനില്‍നിന്നുള്ള വിമാനത്തില്‍ ഇന്നലെ രാവിലെ ഏഴോടെയാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണു സെറീന. ഇരുവരും പോലീസിന്റെ കസ്റ്റഡിയിലാണ്. സ്വര്‍ണക്കടത്തിന് ഇവര്‍ക്കു വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നൂറു കിലോയോളം സ്വര്‍ണം ജീവനക്കാര്‍ കടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വിമാനത്താവളം മാറിയിരിക്കുകയാണ്. എയര്‍ ഇന്ത്യ ജീവനക്കാര്‍ അടക്കമുള്ളവരുടെ പങ്കും വെളിച്ചത്തുവരുന്നുണ്ട്.
വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് വിമാനത്താവളത്തിനു പുറത്തു കൊണ്ടുവരുന്നതു വിമാനത്താവളത്തിലെയും മറ്റും ജീവനക്കാരെ ഉപയോഗിച്ചാണ്. ഒരു കിലോ സ്വര്‍ണം പുറത്തെത്തിക്കുന്നതിന് 60,000 രൂപയാണു പ്രതിഫലം. പുലര്‍ച്ചെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നു വരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ എയ്‌റോ ബ്രിഡ്ജില്‍ എത്താറില്ല. ദൂരെയുള്ള ടാക്‌സിവേയില്‍ നിര്‍ത്തുന്ന വിമാനങ്ങളില്‍നിന്നു യാത്രക്കാരെ വിമാനക്കമ്ബനികളുടെ ബസില്‍ ടെര്‍മിനലില്‍ എത്തിക്കുകയാണു പതിവ്.
ഈ ബസില്‍വച്ചാണു സ്വര്‍ണം ജീവനക്കാര്‍ക്കു െകെമാറും. ഡ്യൂട്ടിക്കിടെ പല ആവശ്യങ്ങളും പറഞ്ഞു പുറത്തിറങ്ങുന്ന ജീവനക്കാരെ സി.ഐ.എസ്.എഫ്. പരിശോധിക്കില്ലെന്നതു മുതലെടുത്ത് സ്വര്‍ണം പുറത്തെത്തിക്കകയാണു ചെയ്യുന്നത്. സ്വര്‍ണം കൊണ്ടുവരുന്നവരുടെയും അത് ഏല്‍പ്പിക്കേണ്ട ജീവനക്കാരുടെയും ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ നല്‍കും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ എമിഗ്രേഷന്‍ ഹാളില്‍ വച്ച് അവിടെ ഡ്യൂട്ടിയിലുള്ളവര്‍ സ്വര്‍ണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കില്‍ തല്‍ക്കാലം ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നിലിടും. പിന്നീട് അതെടുത്ത് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തു കൊണ്ടുവന്ന് അവിടെ കാത്തുനില്‍ക്കുന്ന ആള്‍ക്കു സ്വര്‍ണം െകെമാറുകയാണു പതിവ്. പ്രതിഫലമായി കിട്ടുന്ന പണം കള്ളക്കടത്തിനു കൂട്ടുനില്‍ക്കുന്ന ജീവനക്കാര്‍ പങ്കിട്ടെടുക്കും. സെറീന. പ്രായം 42. വിളിപ്പേര് ചിപ്പി. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍. സ്വര്‍ണക്കടത്തിനിടെ പിടിയിലായ സെറീനയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഞെട്ടി.
ആരാണ് സെറീന എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഡി.ആര്‍.ഐ. അധികൃതര്‍ക്ക് ഇപ്പോഴുള്ളൂ: രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 25 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവത്തിലാണ് സെറീന വെളിച്ചത്തേക്ക് വന്നത്. സെറീന മുൻപ് പത്തു തവണയാണ് ദുബായില്‍നിന്നു കേരളത്തിലെത്തിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാണ് വന്നുപോയതെന്നും പാസ്‌പോര്‍ട്ട് രേഖകളില്‍നിന്നു വ്യക്തമാണ്. പോലീസിലെ ഒരു ഉന്നതനുമായുള്ള അടുപ്പമാണ് സെറീനയ്ക്കു ഗുണംചെയ്യുന്നത്. 25 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു കടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സെറീനയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ സുനില്‍ കുമാറിനെ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് സൂചന. തലസ്ഥാനത്തെത്തിക്കുന്ന തങ്കക്കട്ടികള്‍ കൊച്ചിയിലെ പ്രശസ്തമായ ജൂവലറിയിലേക്കു െകെമാറ്റം ചെയ്തതായി വിവരമുണ്ട്. തിരുമല സ്വദേശി സുനില്‍ കുമാര്‍, ഒപ്പമുണ്ടായിരുന്ന സെറീന എന്നിവരുടെ പക്കല്‍നിന്നാണു റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച 25 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിച്ചെടുത്തത്. സ്വര്‍ണ ബിസ്‌കറ്റുകളായിരുന്നു. ഇതിന് എട്ടു കോടി രൂപ വിലമതിക്കും.