20 പവൻ പേപ്പറുകൾക്കിടയിൽ ഒളിപ്പിച്ചത് ഓർക്കാതെ ആക്രിക്കാരന് വിറ്റു; പിന്നീട് നടന്നത്…

കള്ളമാരെ ഭയന്ന് 20 പവൻ സ്വർണം ബുക്കിലെ പേപ്പറുകൾക്കിടയിൽ ഒളിപ്പിച്ചു. എന്നാൽ ആ ബുക്ക് ഓർക്കാതെ ആക്രിക്കാരന് വിറ്റു. അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പൊലീസ് സഹായത്തോടെ ആക്രിക്കടയിൽ പരിശോധന നടത്തി 17 പവൻ സ്വർണം വീണ്ടെടുത്തു.സ്വർണം കിട്ടിയില്ലെന്ന് ആക്രിക്കടക്കാരൻ നുണപറഞ്ഞിരുന്നു. തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ കരിമഠം കോളനിക്ക് സമീപം താമസിക്കുന്ന തിരുനെൽവേലി സ്വദേശി സുബ്ഹ്മണ്യനെ(34) പോലീസ് അറസ്റ്റുചെയ്തു.കാരയ്ക്കാമണ്ഡപത്തിന് സമീപം പൊറ്റവിളയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. പഴയബുക്കുകളുമായി ഇയാൾ പോയ ശേഷമാണ് വീട്ടമ്മയ്ക്ക് സ്വർണത്തിന്റെ കാര്യം ഓർമ വന്നത്. ഉടനെ മകളുടെ സ്കൂട്ടറിൽ അട്ടക്കുളങ്ങരയിലെ കടയിൽ എത്തി സ്വർണം തിരികെ ചോദിച്ചെങ്കിലും താൻ കണ്ടില്ലെന്നും വഴിയിൽ വീണുപോയിരിക്കാമെന്നും ഇയാൾ‌ പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Top