ലോക റെക്കോഡ‌് , 50 ലക്ഷത്തിലേറെപ്പേർ.യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് താക്കീത് ..വനിത മതിൽ ചരിത്ര വിജയം-പിണറായി വിജയൻ

തിരുവനന്തപുരം: വനിതാ മതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാനം നൽകിയ മൂല്യങ്ങളെയും ഭരണഘടനാപരമായി സ്‌ത്രീകൾക്ക് ലഭിക്കേണ്ട അവകാശങ്ങളെയും നിരാകരിക്കാൻ സംഘടിതമായി ശ്രമിക്കുന്ന വർഗ്ഗീയ-പുരോഗമനവിരുദ്ധ ശക്തികൾക്കുള്ള വൻ താക്കീതാണ് വനിതാ മതിലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിത മതിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാ മതില്‍ മാറി. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീ സമൂഹം ഒന്നാകെ വനിത മതിലിനൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാരിന്‍റെ 50 കോടി രൂപ വനിതാ മതിലിന് ചെലവഴിക്കുമെന്ന് പറ‍ഞ്ഞെങ്കിലും ഏറ്റവും കുറഞ്ഞത് 500 കോടി രൂപയെങ്കിലും ഇതിന് ചെലവായിട്ടുണ്ടെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബന്ത് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് മതില്‍ കെട്ടിയത്. സര്‍ക്കാര്‍ മെഷീനറി പൂര്‍ണമായും ദുരുപയോഗം ചെയ്തു. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്‍രെ ആജ്ഞയ്ക്ക് കീഴടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായെന്നും മുല്ലപ്പള്ളി പറഞ്ഞു. ഔദ്യോഗിക മെഷിനറി പൂര്‍ണമായി ദുരുപയോഗപ്പെടുത്തി സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വനിതാമതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നഗരപ്രദേശങ്ങളില്‍ മതിലിനു വാഹനങ്ങളില്‍ ആളെ എത്തിച്ചുവെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും മതില്‍ പൊളിയുകയാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.women wall 3

ഇന്ത്യയുടെ മതനിരപേക്ഷതക്ക‌് കാവലായി കേര‌ളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഊതിത്തെളിച്ച പോരാട്ടകാഹളം ജനലക്ഷങ്ങൾ ഒരേമനസ്സോടെ ഏറ്റുപാടി. ഇന്നലെകളുടെ ഇരുണ്ടകാലത്തേക്കുള്ള പിൻമടക്കമല്ല, കൂടുതൽ പ്രകാശിതമായ നാളെയിലേക്കുള്ള ചുവടുവയ‌്പ്പിലാണ‌് കേരളത്തിന്റെ സ‌്ത്രീത്വമെന്ന‌് അവർ വിളിച്ചുപറഞ്ഞു. അച്ചിപ്പുടവയുടെയും കല്ലുമാലയുടെയും മേൽശീലയുടെയും പേരിൽ സ‌്ത്രീയുടെ മാനത്തിന‌് വിലപറഞ്ഞവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക‌് വലിച്ചെറിഞ്ഞ പോരാട്ടത്തിന്റെ ഓർമകൾ കരുത്തായി. ദുരാചാരങ്ങളുടെ കോട്ടകൾ വിറപ്പിച്ച‌് വനിതാമതിൽ ചരിത്രത്തിലേക്ക‌് വളർന്നപ്പോൾ ലോകമാധ്യമങ്ങൾ ഉറ്റുനോക്കിയ ഐതിഹാസിക പ്രക്ഷേ‌ാഭം സമാനതകളില്ലാത്ത പെൺമുന്നേറ്റമായി.
ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരത്തിൽ ഉയർന്ന വനിതാമതിലിൽ അണിനിരന്നത് അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേർ. കാസർകോട‌് പുതിയ ബസ‌്സ‌്റ്റാൻഡിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയിൽനിന്ന‌് തുടങ്ങിയ മതിൽ പൂർത്തിയാക്കിയത‌് തിരുവനന്തപുരം വെള്ളയമ്പലത്ത‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌്. ചൊവ്വാഴ‌്ച പകൽ 2.30 ഓടെ കാൽനടയായും വാഹനങ്ങളിലും ദേശീയപാതയിലേക്ക‌് സ‌്ത്രീകൾ ഒഴുകിയെത്തിത്തുടങ്ങി. 3.45ന് മതിലിന്റെ ട്രയൽ റൺ നടന്നു. കൃത്യം നാലിന് മതിൽ നിരന്നു. തുടർന്ന് പ്രതിജ്ഞ ചൊല്ലി. പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. നവോത്ഥാന സംരക്ഷണസമിതിയിലെ 174 സംഘടനകൾക്കു പുറമെ രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ, സാംസ്കാരിക, മഹിളാ സംഘടനകളുടെ പ്രവർത്തകർ കൂടിയെത്തിയതോടെ വനിതാമതിൽ വൻമതിലായി. ദേശീയപാതയിലൂടെ യാത്രചെയ‌്തവർ വാഹനങ്ങൾ നിർത്തി മതിലിൽ അണിചേർന്നു.women wall2

തളരാത്ത മനസ്സിന്റെ ചെറുപ്പത്തിൽ മതിലിനോട‌് ഐക്യദാർഢ്യം പ്രകടിപ്പിച്ച‌് മുൻമന്ത്രി കെ ആർ ഗൗരിയമ്മ ചാത്തനാട്ടെ വീടിനു മുന്നിലിറങ്ങിനിന്നത‌് ആവേശം പകർന്നു. കാസർകോട‌് എ കെ ജിയുടെ മകൾ ലൈല , കണ്ണൂരിൽ പി കെ ശ്രീമതി എംപി, പ്രമുഖ നാടകപ്രവർത്തക നിലമ്പൂർ ആയിഷ, ഇ കെ നായനാരുടെ ഭാര്യ കെ പി ശാരദ ടീച്ചർ, അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ, കോഴിക്കോട‌് എഴുത്തുകാരി പി വത്സല, നടി റിമ കല്ലിങ്കൽ, സാമൂഹ്യപ്രവർത്തക കെ അജിത, മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി, അഡ്വ. പി വസന്തം, മലപ്പുറത്ത‌് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ‌്ളെ, പാലക്കാട‌് കുളപ്പുള്ളിയിൽ സി കെ ജാനു, തൃശൂർ ജില്ലയിൽ നടി കെപിഎസി ലളിത, എഴുത്തുകാരി പാർവതി പവനൻ, ട്രാൻസ‌് ജെൻഡർ വിജയരാജ മല്ലിക, എറണാകുളത്ത‌് സിപിഐ എം പിബി അംഗം സുഭാഷിണി അലി, വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ, മഹിളാ ഫെഡറേഷൻ പ്രസിഡന്റ‌് അരുണാറോയ‌്, ഡോ. എം ലീലാവതി, കവയത്രി വിജയലക്ഷ‌്മി, നടിമാരായ സീനത്ത‌്, ഉഷ, ഗായത്രി, ഒളിമ്പ്യൻ മേഴ‌്സിക്കുട്ടൻ, ട്രാസ‌്ജെൻഡർ ആക്ടിവിസ‌്റ്റ‌് ശീതൾ ശ്യാം, ആലപ്പുഴയിൽ എസ‌്എൻഡിപി യോഗം വനിതാ വിഭാഗം പ്രസിഡന്റ‌് പ്രീതി നടേശൻ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ ആർ സിന്ധു, പി കെ മേദിനി, എഴുത്തുകാരി ശാരദക്കുട്ടി, കൊല്ലത്ത‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിയമ്മ, സാമൂഹ്യ സുരക്ഷാ ബോർഡ‌് ചെയർപേഴ‌്സൺ സൂസൻ കോടി, നടി വിജയകുമാരി, തിരുവനന്തപുരത്ത‌് മഹിളാ ഫെഡറേഷൻ ദേശീയ സെക്രട്ടറി ആനിരാജ, എഡിറ്റർ ബീന പോൾ, ഭാഗ്യലക്ഷ‌്മി, വിധു വിൻസന്റ‌് എന്നിവരും മതിലിന്റെ ഭാഗമായി.12

മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി പ്രതിമയിൽ ഹാരാർപ്പണം നടത്തിയതോടെയാണ‌് വെള്ളയമ്പലത്ത‌് പരിപാടികൾക്ക‌് തുടക്കമായത‌്. പൊതുയോഗം ബൃന്ദ കാരാട്ട‌് ഉദ‌്ഘാടനം ചെയ‌്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, ഭരണപരിഷ‌്കാര കമ്മിറ്റി ചെയർമാൻ വി എസ‌് അച്യുതാനന്ദൻ, മന്ത്രിമാരായ ഇ പി ജയരാജൻ, ഡോ. തോമസ‌് ഐസക‌്, കടകംപള്ളി സുരേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ, കെപിഎംഎസ‌് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ എന്നിവർ പങ്കെടുത്തു. നവോത്ഥാന സംരക്ഷണസമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ, മലയരയ സമുദായ നേതാവ‌് പി കെ സജീവ‌്, ഹിന്ദു പാർലമെന്റ‌് നേതാവ‌് സി പി സുഗതൻ എന്നിവർ ആലപ്പുഴയിലും സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി, സ്വാമി അഗ‌്നിവേശ‌് എന്നിവർ എറണാകുളത്തും പൊതുയോഗങ്ങളിൽ പങ്കെടുത്തു.

Top